< Back
Gulf
പൊലീസ് ക്ലിയറന്‍സ് ലഭിക്കാന്‍ മുന്‍കൂര്‍ അപേക്ഷ നല്‍കണമെന്നു ഇന്ത്യന്‍ എംബസിപൊലീസ് ക്ലിയറന്‍സ് ലഭിക്കാന്‍ മുന്‍കൂര്‍ അപേക്ഷ നല്‍കണമെന്നു ഇന്ത്യന്‍ എംബസി
Gulf

പൊലീസ് ക്ലിയറന്‍സ് ലഭിക്കാന്‍ മുന്‍കൂര്‍ അപേക്ഷ നല്‍കണമെന്നു ഇന്ത്യന്‍ എംബസി

Jaisy
|
25 May 2018 11:39 AM IST

താമസരേഖകൾ ശരിയാക്കുന്നതിനോ, ജോലിയാവശ്യാർത്ഥമോ മറ്റൊരു രാജ്യത്തേക്ക് ദീർഘ കാല വിസ ലഭിക്കുന്നതിനോ പൊലീസ് ക്ലിയറൻസ് ആവശ്യമായി വരും

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റു വിതരണത്തിൽ കാലതാമസം ഒഴിവാക്കാൻ മുൻകൂട്ടി അപേക്ഷിക്കണമെന്നു കുവൈത്തിലെ ഇന്ത്യൻ എംബസി. സന്ദർശകവിസയിൽ ഉള്ളവരുടെ പിസിസി അപേക്ഷകൾ സ്വീകരിക്കില്ലെന്നും ഇന്ത്യയിലെ പാസ്സ്‌പോര്‍ട്ട് ഓഫീസുകൾ ഇത്തരക്കാർ അപേക്ഷിക്കേണ്ടതെന്നും ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു

താമസരേഖകൾ ശരിയാക്കുന്നതിനോ, ജോലിയാവശ്യാർത്ഥമോ മറ്റൊരു രാജ്യത്തേക്ക് ദീർഘ കാല വിസ ലഭിക്കുന്നതിനോ പൊലീസ് ക്ലിയറൻസ് ആവശ്യമായി വരും. എന്നാൽ കുവൈത്തിൽ ജനിച്ചവരോ ദീർഘകാലമായി സ്ഥിരതാമസമുള്ളവരോ ആയ ഇന്ത്യക്കാർക്ക് എംബസി വഴി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ട് . ഇത്തരക്കാരുടെ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് പലപ്പോഴും പാസ്പോർട്ട് അതോറിറ്റിയുടെ കേന്ദ്രീകൃത ഡാറ്റാബേസിൽ ലഭ്യാമായിരിക്കില്ല . അപേക്ഷകന്റെ ഇന്ത്യയിലെ മേൽവിലാസവുമായി ബന്ധപ്പെട്ട പാസ്പോർട്ട് കാര്യാലയവും പൊലീസ് സ്റ്റേഷനും ആണ് വെരിഫിക്കേഷൻ നടത്തി റിപ്പോർട്ട നൽകേണ്ടത്. സാധാരണഗതിയിൽ ഈ നടപടിക്രമങ്ങൾ പൂർത്തിയാകാൻ രണ്ടു മുതൽ മൂന്നു മാസം വരെ സമയം എടുക്കും. ഇത് മുന്നിൽ കണ്ടു വേണം എംബസിയിൽ അപേക്ഷ സമർപ്പിക്കാൻ എന്നും അധികൃതർ അറിയിച്ചു . എംബസിയിൽ ലഭിക്കുന്ന അപേക്ഷകൾ അതാതു സമയങ്ങളിൽ ഇന്ത്യയിലെ പാസ്പോർട്ട് വകുപ്പിന് കൈമാറുന്നുണ്ടെന്നും നാട്ടിലെ പൊലീസ് നടപടികൾ പൂർത്തിയാക്കാനാണ് കാലതാമസമെന്നും എംബസി വിശദീകരിച്ചു . കുവൈത്തിൽ സ്ഥിരതാമസമുള്ളവരിൽ നിന്ന് മാത്രമാണ് പിസിസി അപേക്ഷ സ്വീകരിക്കുക. സന്ദർശന വിസയിലുള്ളവർ ഇന്ത്യയിലെ മേഖലാ പാസ്പോർട്ട് ഓഫീസുകളിൽ നിന്ന് തന്നെ ക്ലിയറൻസ് കരസ്ഥമാക്കണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു.

Related Tags :
Similar Posts