< Back
Gulf
ഖത്തറില്‍ ഇന്ത്യന്‍ പ്രവാസികളുടെ ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നുഖത്തറില്‍ ഇന്ത്യന്‍ പ്രവാസികളുടെ ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നു
Gulf

ഖത്തറില്‍ ഇന്ത്യന്‍ പ്രവാസികളുടെ ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നു

admin
|
25 May 2018 11:18 PM IST

കഴിഞ്ഞ നാലുമാസത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 18 ഇന്ത്യക്കാരാണ്. ഇവരിലധികവും മലയാളികളാണെന്ന് സന്നദ്ധ സംഘടനകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഖത്തറില്‍ ഇന്ത്യന്‍ പ്രവാസികളുടെ ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലുമാസത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 18 ഇന്ത്യക്കാരാണ്. ഇവരിലധികവും മലയാളികളാണെന്ന് സന്നദ്ധ സംഘടനകള്‍ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത കോഴിക്കോട് കൊടുവള്ളി സ്വദേശിയുള്‍പ്പെടെ നാലു മലയാളികളാണ് ഒരു മാസത്തിനകം ഖത്തറില്‍ ആത്മഹത്യ ചെയ്തത്. രണ്ട് തൃശൂര്‍ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയുമാണ് ഇതിനു തൊട്ട് മുമ്പായി സ്വയം ജീവനൊടുക്കിയത്. നാലുമാസത്തിനകം ആത്മഹത്യചെയ്ത 18 ഇന്ത്യക്കാരില്‍ 14 പേരും മലയാളികളാണെന്നും കെഎംസിസി മയ്യിത്ത് പരിപാലന സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

ഖത്തറില്‍ ആത്മഹത്യ ചെയ്യുന്ന വിദേശികള്‍ക്കിടയില്‍ ഇന്ത്യക്കാരും നേപ്പാളികളുമാണ് മുന്‍പന്തിയിലുള്ളത്. ബാങ്ക് ലോണുകളും തൊഴില്‍ നഷ്ടവുമാണ് ആത്മഹത്യ പെരുകാന്‍ ഇടയാക്കിയതെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനകം വിവിധ രാജ്യക്കാരായ 1200 ഓളം വിദേശികളുടെ മൃതദേഹങ്ങള്‍ പരിചരിച്ച ഖത്തര്‍ കെഎംസിസി മയ്യിത്ത് പരിപാലന സമിതി പ്രവര്‍ത്തകരും മലയാളികള്‍ക്കിടയിലെ ആത്മഹത്യ പ്രവണത കൂടുന്നതില്‍ ആശങ്കയിലാണ്.

Related Tags :
Similar Posts