< Back
Gulf
ഫിലിപ്പൈൻ യുവതിയുടെ മൃതദേഹം ഫ്രീസറിൽ: സ്പോണ്‍സര്‍ക്കെതിരെ കൊലക്കുറ്റംഫിലിപ്പൈൻ യുവതിയുടെ മൃതദേഹം ഫ്രീസറിൽ: സ്പോണ്‍സര്‍ക്കെതിരെ കൊലക്കുറ്റം
Gulf

ഫിലിപ്പൈൻ യുവതിയുടെ മൃതദേഹം ഫ്രീസറിൽ: സ്പോണ്‍സര്‍ക്കെതിരെ കൊലക്കുറ്റം

Khasida
|
26 May 2018 7:35 PM IST

വിഷയം കുവൈത്തും ഫിലിപ്പൈൻസും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദത്തെ ഉലക്കുന്ന തലത്തിലേക്ക് വളരുകയും കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പൈൻസ് നിർത്തിവെക്കുകയും ചെയ്തിരുന്നു

കുവൈത്തിൽ ഫിലിപ്പൈൻ യുവതിയുടെ മൃതദേഹം ഫ്രീസറിൽ കണ്ടെത്തിയ സംഭവത്തിൽ സ്പോണ്‍സര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ലെബനീസ് പൗരനായ നാദിർ ഇസാം അസ്സാഫിനെതിരെയാണ് സൗത്ത് ലെബനൻ പ്രോസിക്യൂട്ടർ കൊലപാതകത്തിന് കേസ് ചുമത്തിയത്.

ലെബനൻ നാഷണൽ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാല്പതുകാരനായ നാദിർ അസ്സാഫും ഇയാളുടെ സിറിയക്കാരിയായ ഭാര്യയും ചേർന്ന് യുവതിയെ കൊന്ന ശേഷം മൃതദേഹം ഫ്രീസറിൽ ഒളിപ്പിച്ചു കുവൈത്ത് വിടുകയായിരുന്നു. കഴിഞ്ഞമാസമാണ് ഇന്റർപോൾ ലെബനാനിൽ വെച്ച്‌ ഇയാളെ പിടികൂടി പ്രോസിക്യൂഷന് കൈമാറിയത്. പ്രതി കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്.

കൊലപാതകക്കേസിൽ വിചാരണ ഉടനാരംഭിക്കുമെന്നും കേസിൽ വധശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സാമ്പത്തിക തട്ടിപ്പുകേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് 2016 ലാണ് ഇയാളും ഭാര്യയും കുവൈത്ത് വിട്ടത്. ഇവർ താമസിച്ചിരുന്ന മൈതാൻ ഹവല്ലിയിലെ അപ്പാർട്ട്മെന്റിൽ പൊലീസ്​ റെയ്ഡ്​ നടത്തിയപ്പോഴാണ്​ ഫ്രീസറിലടച്ച നിലയിൽ ജൊആന്ന ഡാനിയേല എന്ന ഫിലിപ്പൈൻ വേലക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്​.

വിഷയം കുവൈത്തും ഫിലിപ്പൈൻസും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദത്തെ ഉലക്കുന്ന തലത്തിലേക്ക് വളരുകയും കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പൈൻസ് നിർത്തിവെക്കുകയും ചെയ്തിരുന്നു

Related Tags :
Similar Posts