< Back
Gulf
അബൂദബിയില്‍ ഭക്ഷ്യമേഖലയിലെ തൊഴില്‍ വിസക്കുള്ള ഹെപ്പറ്റൈറ്റിസ് ബി പരിശോധന ഒഴിവാക്കിഅബൂദബിയില്‍ ഭക്ഷ്യമേഖലയിലെ തൊഴില്‍ വിസക്കുള്ള ഹെപ്പറ്റൈറ്റിസ് ബി പരിശോധന ഒഴിവാക്കി
Gulf

അബൂദബിയില്‍ ഭക്ഷ്യമേഖലയിലെ തൊഴില്‍ വിസക്കുള്ള ഹെപ്പറ്റൈറ്റിസ് ബി പരിശോധന ഒഴിവാക്കി

admin
|
28 May 2018 12:34 AM IST

ഇനി മുതല്‍ ഇവര്‍ വിസക്കായി എച്ച്‌ഐവി പരിശോധന, ക്ഷയരോഗമുണ്ടോ എന്നറിയാന്‍ നെഞ്ചിന്റെ എക്‌സ്‌റേ പരിശോധന എന്നിവക്ക് മാത്രം വിധേയമായാല്‍ മതി എന്നാണ് നിര്‍ദേശം...

അബൂദബിയില്‍ ഭക്ഷ്യമേഖലയിലെ ജോലിക്കാര്‍ക്ക് വിസ ലഭിക്കാന്‍ നടത്തിയിരുന്ന ഹെപ്പറ്റൈറ്റിസ് ബി പരിശോധന ഒഴിവാക്കി. എന്നാല്‍ നഴ്‌സറി അധ്യാപകര്‍ ഉള്‍പ്പെടെ 21 തസ്തികകളിലെ വിസക്ക് ഈ പരിശോധന പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച അബൂദബി ഹെല്‍ത്ത് അതോറിറ്റിയാണ് നിര്‍ദേശം പുറത്തിറക്കിയത്.

കുക്ക്, ജ്യൂസ് മേക്കര്‍, മല്‍സ്യവില്‍പനക്കാര്‍ തുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 110 തസ്തികകളില്‍ വിസ ലഭിക്കാന്‍ നേരത്തേ ഹെപ്പറ്റൈറ്റിസ് ബി പരിശോധന നിര്‍ബന്ധമായിരുന്നു. ഇനി മുതല്‍ ഇവര്‍ വിസക്കായി എച്ച്‌ഐവി പരിശോധന, ക്ഷയരോഗമുണ്ടോ എന്നറിയാന്‍ നെഞ്ചിന്റെ എക്‌സ്‌റേ പരിശോധന എന്നിവക്ക് മാത്രം വിധേയമായാല്‍ മതി എന്നാണ് നിര്‍ദേശം. ഹെപ്പറ്റൈറ്റിസ് ബി രോഗമുള്ളവര്‍ക്കും ഇനി മുതല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്യാന്‍ തടസമുണ്ടാവില്ല എന്നാണ് സൂചന.

അതേസമയം, നഴ്‌സറി അധ്യാപകര്‍, ഭിന്നിശേഷിയുള്ളവരെ പരിശീലപ്പിക്കുന്നവര്‍, സാമൂഹിക സേവനരംഗത്തുള്ള സാങ്കേതിക വിദഗ്ധര്‍ തുടങ്ങി 21 തസ്തികയിലുള്ളവര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തേ ഈ രംഗത്ത് വിസ ലഭിക്കാന്‍ ഈ പരിശോധന ആവശ്യമില്ലായിരുന്നു. വിവിധ തസ്തികകളിലെ വിസക്കായി നടത്തേണ്ട പരിശോധനകളുടെ ക്ലാസുകള്‍ മാറ്റിക്കൊണ്ട് അബൂദബി ഹെല്‍ത്ത് അതോറിറ്റിയുടെ പൊതുജനാരോഗ്യവിഭാഗമാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. വിസ മെഡിക്കല്‍ സ്‌ക്രീനിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതിന്റെ പകര്‍പ്പ് അധികൃതര്‍ കൈമാറിയിട്ടുണ്ട്.

Related Tags :
Similar Posts