< Back
Gulf
ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക്‌ചെയ്യപ്പെട്ടതായി സ്ഥിരീകരണംഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക്‌ചെയ്യപ്പെട്ടതായി സ്ഥിരീകരണം
Gulf

ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക്‌ചെയ്യപ്പെട്ടതായി സ്ഥിരീകരണം

admin
|
27 May 2018 11:59 AM IST

ഖത്തര്‍ അമീറിന്റെ പേരില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായും സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതായും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഡയരക്ടര്‍ ശൈഖ് സൈഫ് ബിന്‍ അഹ്മദ് അല്‍ഥാനി അറിയിച്ചു

ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക്‌ചെയ്യപ്പെട്ടതായി ക്യു എന്‍ എ സ്ഥിരീകരിച്ചു .ഖത്തര്‍ അമീറിന്റെ പേരില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായും സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതായും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഡയരക്ടര്‍ ശൈഖ് സൈഫ് ബിന്‍ അഹ്മദ് അല്‍ഥാനി അറിയിച്ചു. ഖത്തര്‍ വിദേശ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയെ ഉദ്ധരിച്ചു കൊണ്ട് പ്രചരിക്കുന്ന വാര്‍ത്തകളെ ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം നിഷേധിച്ചു.

Related Tags :
Similar Posts