< Back
Gulf
വരണ്ട യുക്തിവാദ ചിന്തകള്‍ വെച്ചു പുലര്‍ത്തുന്നില്ലെന്ന് കെഇഎന്‍വരണ്ട യുക്തിവാദ ചിന്തകള്‍ വെച്ചു പുലര്‍ത്തുന്നില്ലെന്ന് കെഇഎന്‍
Gulf

വരണ്ട യുക്തിവാദ ചിന്തകള്‍ വെച്ചു പുലര്‍ത്തുന്നില്ലെന്ന് കെഇഎന്‍

admin
|
27 May 2018 7:16 AM IST

മതങ്ങളെക്കുറിച്ചുള്ള തന്റെ മുന്‍കാല നിടപാടുകളില്‍ മാറ്റം വന്നതായി ഇടതു ചിന്തകനും എഴുത്തുകാരനുമായ കെഇഎന്‍ പറഞ്ഞു.

മതങ്ങളെക്കുറിച്ചുള്ള തന്റെ മുന്‍കാല നിടപാടുകളില്‍ മാറ്റം വന്നതായി ഇടതു ചിന്തകനും എഴുത്തുകാരനുമായ കെഇഎന്‍ പറഞ്ഞു. എല്ലാ മേഖലകളിലെന്ന പോലെ മത ചിന്തകളിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത വിശ്വാസികളോട് സംവാദാത്മക സ്നേഹം പുലര്‍ത്തുമ്പോള്‍ മാത്രമേ ജനാധിപത്യ സംവിധാനം നിലവില്‍ വരികയുള്ളൂ. വരണ്ട യുക്തിവാദ ചിന്തകള്‍
ഇപ്പോള്‍ വെച്ചു പുലര്‍ത്തുന്നില്ല. വര്‍ഷങ്ങളിലൂടെ വികസിച്ചു വന്ന സാംസ്കാരിക നിലപാടാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നും കെഇഎന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകള്‍ക്കുള്ള മറുപടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കലാ സാഹിത്യ
രംഗത്തുള്ളവര്‍ മത്സരംഗത്തേക്ക് കടന്നു വരുന്നതിനെ വിമര്‍ശിക്കേണ്ടതില്ലെന്നും കെഇഎന്‍ പറഞ്ഞു.

മീഡിയ ഫോറം പ്രസിഡന്റ് നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിജെ നസ്റുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ റഷീദ് ഖാസിമി നന്ദിയും
പറഞ്ഞു. പ്രവാസി സാംസ്കാരിക വേദിയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് കെഇഎന്‍ സൌദിയിലെത്തിയത്. വെള്ളിയാഴ്ച രാത്രി
റിയാദിലെ നൂര്‍അല്‍ മാസ് ഓഡിറ്റോറയത്തില്‍ നടക്കുന്ന പരിപാടിയില്‍ കെഇഎന്‍ പ്രഭാഷണം നടത്തും.

Related Tags :
Similar Posts