< Back
Gulf
സിറിയന്‍ പ്രശ്നം കലുഷിതമാകുന്നതിനിടെ നാളെ അറബ് ലീഗ് യോഗംസിറിയന്‍ പ്രശ്നം കലുഷിതമാകുന്നതിനിടെ നാളെ അറബ് ലീഗ് യോഗം
Gulf

സിറിയന്‍ പ്രശ്നം കലുഷിതമാകുന്നതിനിടെ നാളെ അറബ് ലീഗ് യോഗം

Ubaid
|
27 May 2018 9:13 AM IST

സിറിയയില്‍ ശക്തമായ നരനായാട്ട് നടക്കുന്നതിനിടെയാണ് നാളെ അറബ് ലീഗ് യോഗം ചേരുന്നത്.

സിറിയന്‍ പ്രശ്നം കലുഷിതമാകുന്നതിനിടെ നാളെ അറബ് ലീഗ് യോഗം ചേരുന്നു. സൌദിയിലെ ജിദ്ദയിലാണ് യോഗം നടക്കുക. പശ്ചിമേഷ്യയിലെ വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. സിറിയയിലെ കലുഷിതമായ സാഹചര്യവും ഫലസ്തീന്‍ വിഷയവും യോഗത്തില്‍ ചര്‍ച്ചയാകും. സിറിയയില്‍ ശക്തമായ നരനായാട്ട് നടക്കുന്നതിനിടെയാണ് നാളെ അറബ് ലീഗ് യോഗം ചേരുന്നത്.

മേഖലയിലെ സങ്കീര്‍ണ സാഹചര്യം യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. എട്ട് വിഷയങ്ങളിലൂന്നിയാണ് നേരത്തെ ചര്‍ച്ച വെച്ചത്. പശ്ചിമേഷ്യയിലെ പൊതു വിഷയങ്ങള്‍, അറബ് ലീഗിന്റെ വിവിധ കര്‍മ പദ്ധതികളുടെ അവലോകനം, ഫലസ്തീനിലെ ഇസ്രയേല്‍ അധിനിവേശവും പുതിയ സാഹചര്യവും, മനുഷ്യാവകാശ പ്രശ്നങ്ങളും യോഗം ചര്‍ച്ച ചെയ്യും. നേരത്തെ നിശ്ചയിച്ച അജണ്ടക്ക് ശേഷമാണ് സിറിയയില്‍ കനത്ത ബോംബിങും കൂട്ടക്കുരുതിയും ഉണ്ടായത്. അറബ് ലീഗിലെ സുപ്രധാന അംഗങ്ങളായ സൌദി അറേബ്യയുള്‍പ്പെടെ വിഷയത്തില്‍ സിറിയക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്ത് വന്നിരുന്നു. മേഖലയില്‍ സഹായമെത്തിക്കാനുള്ള അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ടു. നിസ്സയാഹരായി നില്‍ക്കുന്ന അറബ് രാഷ്ട്രങ്ങളുടെ നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും.

Related Tags :
Similar Posts