< Back
Gulf
ബ്രഹ്മാനന്ദൻ മ്യൂസിക് അവാർഡിന്‍റെ  വിജയികളെ പ്രഖ്യാപിച്ചുബ്രഹ്മാനന്ദൻ മ്യൂസിക് അവാർഡിന്‍റെ  വിജയികളെ പ്രഖ്യാപിച്ചു
Gulf

ബ്രഹ്മാനന്ദൻ മ്യൂസിക് അവാർഡിന്‍റെ  വിജയികളെ പ്രഖ്യാപിച്ചു

admin
|
27 May 2018 10:30 AM IST

അജ്മാനിലെ യൂത്ത് ഇന്ത്യ മ്യൂസിക് ക്ലബ്ബ് യു എ ഇ ദേശീയതലത്തില്‍ സംഘടിപ്പിച്ച ബ്രഹ്മാനന്ദൻ മ്യൂസിക് അവാർഡിന്‍റെ  വിജയികളെ പ്രഖ്യാപിച്ചു

അജ്മാനിലെ യൂത്ത് ഇന്ത്യ മ്യൂസിക് ക്ലബ്ബ് യു എ ഇ ദേശീയതലത്തില്‍ സംഘടിപ്പിച്ച ബ്രഹ്മാനന്ദൻ മ്യൂസിക് അവാർഡിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ അൽക സുരേഷും ജൂനിയർ വിഭാഗത്തിൽ ജിതിൻ കെ ജയനും ഒന്നാം സ്ഥാനം നേടി.

അന്തരിച്ച ഗായകന്‍ കെ പി ബ്രഹ്മാനന്ദന്‍റെ സ്മരണക്കായാണ് അജ്മാന്‍ യൂത്ത് ഇന്ത്യക്ക് കീഴിലെ മ്യൂസിക് ക്ലബായ നൊസ്റ്റാള്‍ജിയ സംഗീതമല്‍സരം സംഘടിപ്പിച്ചത്. ഹാബിറ്റാറ്റ് സ്കൂളിൽ നടന്ന ഗ്രാൻറ് ഫിനാലെയിൽ സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 30 കുട്ടികൾ മാറ്റുരച്ചു. സീനിയർ വിഭാഗത്തിൽ അൽക സുരേഷും ജൂനിയർ വിഭാഗത്തിൽ ജിതിൻ കെ ജയനും ഒന്നാം സമ്മാനം ഏറ്റുവാങ്ങി. ബ്രഹ്മാനന്ദൻ മ്യൂസിക് അവാർഡിന്‍റെ വിജയികളെ പ്രഖ്യാപിച്ചു

പുരസ്കാരദാന ചടങ്ങ് മാധ്യമപ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. കെ പി ബ്രഹ്മാനന്ദന്‍റെ മകനും ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദൻ പുരസ്കാരങ്ങള്‍ കൈമാറി. ഷാർജ ടി വി യുടെ മുൻഷിദ് റിയാലിറ്റി ഷോ ജേതാവ് മീനാക്ഷി ജയകുമാറിനെ ചടങ്ങിൽ ആദരിച്ചു.

ഖാലിദ് മുഹമ്മദ് അൽ അമീരി, റേഡിയോ അവതരകരായ സ്വരലയ, ഷെറിൻ, അരുൺ പാറാട്ട്, യൂത്ത് ഇന്ത്യ യു എ ഇ പ്രസിഡന്റ് സവാബ് അലി, ഷാജി അച്യുതൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീനി കിഴക്കേ സ്വാഗതവും ജമാൽ നിലമ്പൂർ നന്ദിയും പറഞ്ഞു. രാകേഷ് ബ്രന്മാനന്ദൻ നേതൃത്വം കൊടുത്ത മ്യൂസിക് ല ൈവ് അരങ്ങേറി സ്വരലയയോടൊപ്പം നിരവധി നൊസ്റ്റാൾജിയ അംഗങ്ങളും പങ്കെടുത്തു

Similar Posts