< Back
Gulf
രാജ്യപുരോഗതിക്കായി യുവാക്കള്‍ മുന്നിട്ടിറങ്ങണം: ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് സമ്മേളനംരാജ്യപുരോഗതിക്കായി യുവാക്കള്‍ മുന്നിട്ടിറങ്ങണം: ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് സമ്മേളനം
Gulf

രാജ്യപുരോഗതിക്കായി യുവാക്കള്‍ മുന്നിട്ടിറങ്ങണം: ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് സമ്മേളനം

Sithara
|
27 May 2018 3:38 PM IST

രാജ്യപുരോഗതിക്കായി യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് സമ്മേളനം ആവശ്യപ്പെട്ടു.

രാജ്യപുരോഗതിക്കായി യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് സമ്മേളനം ആവശ്യപ്പെട്ടു. ഖത്തര്‍ യൂത്ത് ഫോറവുമായി സഹകരിച്ച് ഡിഐസിഐഡി നടത്തിയ സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി ആരിഫലി മുഖ്യാതിഥിയായിരുന്നു.

വിവിധ രാജ്യങ്ങളുടെ പുരോഗതിയില്‍ പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന യുവസമൂഹമാണ് കേരളത്തിന്റെയും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതിന് കാരണക്കാരെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി ആരിഫലി ദോഹയില്‍ പറഞ്ഞു. ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടി യുവാക്കളുടെ മുന്നേറ്റമാണുണ്ടാവേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ വേദി ദോഹയിലെ അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബില്‍ സംഘടിപ്പിച്ച യുവജനസമ്മേളനത്തില്‍ മുഖയാതിഥിയായെത്തിയതായിരുന്നു അദ്ദേഹം. ഡിഐസിഐഡി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോക്ടര്‍ മുഹമ്മദ് അല്‍ഗാമിദി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ യൂത്ത് ഫോറം പ്രസിഡന്റ് എസ് എ ഫിറോസ് അധ്യക്ഷനായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഗള്‍ഫ് മാധ്യമം ബ്യൂറോ ചീഫ് ഒ പി ഷാനവാസിനുള്ള ഉപഹാരം ടി ആരിഫലി സമ്മാനിച്ചു. യൂത്ത്‌ഫോറം വൈസ് പ്രസിഡന്റ് സലീല്‍ ഇബ്രാഹിം സ്വാഗതവും ജനറല്‍ സെക്രട്ടറി മുഹമ്ദ് ബിലാല്‍ ന്നദിയും പറഞ്ഞു. 2000ത്തോളം യുവാക്കള്‍ പങ്കെടുത്ത യുവജന സംഗമം ഇഫ്താര്‍ വിരുന്നോടെയാണ് അവസാനിച്ചത്.

Related Tags :
Similar Posts