< Back
Gulf
അബുദബിയില്‍ ഗതാഗത നിയമം കൂടുതല്‍ കര്‍ക്കശമാക്കാന്‍ തീരുമാനംഅബുദബിയില്‍ ഗതാഗത നിയമം കൂടുതല്‍ കര്‍ക്കശമാക്കാന്‍ തീരുമാനം
Gulf

അബുദബിയില്‍ ഗതാഗത നിയമം കൂടുതല്‍ കര്‍ക്കശമാക്കാന്‍ തീരുമാനം

Jaisy
|
28 May 2018 5:27 PM IST

അമിത വേഗതയുള്‍പ്പടെയുള്ള നിയമലംഘനങ്ങള്‍ക്ക് വന്‍ പിഴ ഈടാക്കാവുന്ന വിധത്തിലാണ് നിയമം ശക്തമാക്കുന്നത്.

അബൂദബി എമിറേറ്റിലെ ഗതാഗത നിയമലംഘന കേസുകളിലെ പിഴകള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം കിഴിവ് പിന്‍വലിച്ചതിനു പുറമെ ഗതാഗത നിയമം കൂടുതല്‍ കര്‍ക്കശമാക്കാനും തീരുമാനം. അമിത വേഗതയുള്‍പ്പടെയുള്ള നിയമലംഘനങ്ങള്‍ക്ക് വന്‍ പിഴ ഈടാക്കാവുന്ന വിധത്തിലാണ് നിയമം ശക്തമാക്കുന്നത്.

നിയമലംഘകരെ എന്തു വിലകൊടുത്തും അമര്‍ച്ച ചെയ്യാന്‍ തന്നെയാണ് അബൂദബി പൊലീസ് നീക്കം. നിയമഭേദഗതിക്കുള്ള നടപടികള്‍ ബന്ധപ്പെട്ട ഗതാഗത അധികൃതരുമായി സഹകരിച്ച് കൈക്കൊണ്ടു വരികയാണെന്ന് അബൂദബി നീതിന്യായ വകുപ്പ് അറിയിച്ചു.

റോഡുകളില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന അപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമഭേദഗതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഗസ്റ്റ് ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യന്ന വാഹന ഗതാഗത നിയമലംഘന കേസുകളിലെ ഫൈന്‍ ഇളവ് അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം അബൂദബി പൊലീസ് അറിയിച്ചിരുന്നു.

പൊലീസിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ അബൂദബി എമിറേറ്റിലെ റോഡപകടങ്ങളില്‍ 80 ഓളം പേര്‍ മരിച്ചിട്ടുണ്ട്. 2015ല്‍ ഇതേ കാലയളവില്‍ 54 മാത്രമായിരുന്നു മരണസംഖ്യ. ഈ വര്‍ഷം അബൂദബിയില്‍ മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗതയില്‍ വാഹനമോടിച്ച കുറ്റത്തിന് പിടിക്കപ്പെട്ടത് 1500ഓളം പേരാണെന്നതും നിയമം കര്‍ശനമാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യക്കാരായ ഡ്രൈവര്‍മാരാണ് അമിത വേഗതയില്‍ വാഹനമോടിച്ചതെന്ന് അബൂദബി പബ്ളിക് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.

Similar Posts