< Back
Gulf
പിതാവ്‌ പിറകോട്ട് എടുത്ത  കാർ കയറി മകള്‍ മരിച്ചുപിതാവ്‌ പിറകോട്ട് എടുത്ത  കാർ കയറി മകള്‍ മരിച്ചു
Gulf

പിതാവ്‌ പിറകോട്ട് എടുത്ത  കാർ കയറി മകള്‍ മരിച്ചു

admin
|
28 May 2018 9:56 PM IST

പിതാവ് പുറത്തിറങ്ങുന്പോൾ പിന്തുടർന്നു വന്ന കുഞ്ഞ്‌ നിലത്ത്‌ വീണ്‌ കിടന്നിരുന്നു. ഇക്കാര്യം അറിയാതെ  പാർക്കിങ്ങിൽ നിന്ന് പുറകോട്ട്‌ എടുത്ത കാർ ....

ദുബൈയിൽ പിതാവ്‌ പിറകോട്ട് എടുത്ത കാർ കയറി മകള്‍ മരിച്ചു. തൃശൂർ പുന്നയൂർകുളം വടക്കേകാട് സ്വദേശി ആബിദിന്റെ ഒന്നര വയസുകാരി മകൾ സമ ആണ് മരിച്ചത്‌. ഇന്നലെ രാവിലെ ഹോർലാൻസിലെ വില്ലയിലായിരുന്നു അപകടം. പിതാവ് പുറത്തിറങ്ങുന്പോൾ പിന്തുടർന്നു വന്ന കുഞ്ഞ്‌ നിലത്ത്‌ വീണ്‌ കിടന്നിരുന്നു. ഇക്കാര്യം അറിയാതെ പാർക്കിങ്ങിൽ നിന്ന് പുറകോട്ട്‌ എടുത്ത കാർ കുട്ടിയുടെ ദേഹത്ത്‌ കയറുകയായിരുന്നു. ഏറെ വർഷത്തെ ചികിൽസക്ക്‌ ശേഷം ദന്പതികൾക്ക് പിറന്ന കുഞ്ഞാണ്‌ അപകടത്തിൽ മരിച്ചത്‌.

Related Tags :
Similar Posts