< Back
Gulf
മലപ്പുറം സ്വദേശിയെ റിയാദില്‍ കഴുത്തറുത്ത് കൊന്നുമലപ്പുറം സ്വദേശിയെ റിയാദില്‍ കഴുത്തറുത്ത് കൊന്നു
Gulf

മലപ്പുറം സ്വദേശിയെ റിയാദില്‍ കഴുത്തറുത്ത് കൊന്നു

Sithara
|
28 May 2018 9:41 PM IST

ചീക്കോട് കണ്ണന്‍തൊടി ചെറുകുണ്ടില്‍ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്

മലപ്പുറം സ്വദേശിയെ റിയാദില്‍ കഴുത്തറുത്ത് കൊന്നു. ചീക്കോട് കണ്ണന്‍തൊടി ചെറുകുണ്ടില്‍ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ അറബ് വംശജനാണ് കൊലക്ക് പിന്നിലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ 15ഓളം പേരെ പൊലീസ് കസ്റ്റിഡിയിലെടുത്തിട്ടുണ്ട്.

മുഖം ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗത്തും പരിക്കുകളുണ്ട്. എല്ലുകളും ഒടിഞ്ഞിട്ടുണ്ട്. ശുമൈസി മോര്‍ച്ചറിയിലാണ് മൃതദേഹം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വര്‍ഷങ്ങളായി റിയാദിലുള്ള സലീം ഹോട്ടല്‍, ബഖാല, ക്ളിനിക്, ടാല്‍കം പൗഡര്‍ കമ്പനി എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. അഞ്ച് മാസം മുമ്പു വരെ ഒരു ക്ലിനിക്കിലായിരുന്നു ജോലി ചെയ്തിരുന്നത്.

Related Tags :
Similar Posts