ചൈനീസ് ഫെസ്റ്റിവല്‍ സമാപിച്ചുചൈനീസ് ഫെസ്റ്റിവല്‍ സമാപിച്ചു
|ഖത്തര്‍ ചൈന സാംസ്‌കാരിക വര്‍ഷാചരണത്തിന്റെ ഭാഗമായി ദോഹയില്‍ സംഘടിപ്പിച്ച 4 ദിവസത്തെ ചൈനീസ് ഫെസ്റ്റിവല്‍ സമാപിച്ചു.

ഖത്തര്‍ ചൈന സാംസ്‌കാരിക വര്‍ഷാചരണത്തിന്റെ ഭാഗമായി ദോഹയില്‍ സംഘടിപ്പിച്ച 4 ദിവസത്തെ ചൈനീസ് ഫെസ്റ്റിവല്‍ സമാപിച്ചു. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കിലൊരുക്കിയ മേള ഖത്തര്‍ മ്യൂസിയവും ചൈനീസ് സാംസ്‌കാരിക മന്ത്രാലയവും സീജിയാങ് സാംസ്‌കാരിക വകുപ്പും സംയുക്തമായാണൊരുക്കിയത്.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ മിയ പാര്‍ക്കില്‍ നടന്ന ചൈനീസ് ഫെസ്റ്റിവലിലാണ് വര്‍ണവിസ്മയങ്ങളൊരുക്കിയ ചൈനീസ് കലാരൂപങ്ങളും ആവിഷ്‌കാരങ്ങളും അരങ്ങേറിയത്. ചൈനീസ് സംസ്‌കാരം വിളിച്ചോതുന്ന കൊത്തുപണികളും വരകളും ശില്‍പ്പങ്ങളുമെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നു .വെളിച്ചത്തിന്റെയും നിറങ്ങളുടെയും ഉത്സവമായി നാല് ദിവസങ്ങളില്‍ വ്യത്യസ്ഥ കലാ പ്രകടനങ്ങളും അരങ്ങേറി.
വിസ്മയം ജനിപ്പിക്കുന്ന വിഭവങ്ങളുമായി ചൈനീസ് ബസാര്‍ , ചൈനക്കാരുടെ ഭക്ഷണപ്പെരുമ വിളിച്ചോതുന്ന ഭക്ഷ്യമേള , കരകൗശലവും കൈത്തറിയും , പാത്രങ്ങളും തുണിത്തരങ്ങളും ആടയാഭരണങ്ങളുമെല്ലാമായി സര്‍വത്ര ചൈന മയം, ദോഹയിലെ വിവിധ രാജ്യക്കാരായ കുടുംബങ്ങളാണ് നാല് ദിവസവും മേളയിലെത്തിയത്.