< Back
Gulf
കിങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നുകിങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നു
Gulf

കിങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നു

Jaisy
|
28 May 2018 1:55 PM IST

ഇതിന്റെ ഭാഗമായി ഓഹരികള്‍ വില്‍ക്കാന്‍ ബഹുരാഷ്ട്ര കമ്പനിയായ ഗോള്‍ഡ് മാന്‍ സാക്സിനെ ചുമതലപ്പെടുത്തിയതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

സൗദി തലസ്ഥാനത്തെ കിങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നു. ഇതിന്റെ ഭാഗമായി ഓഹരികള്‍ വില്‍ക്കാന്‍ ബഹുരാഷ്ട്ര കമ്പനിയായ ഗോള്‍ഡ് മാന്‍ സാക്സിനെ ചുമതലപ്പെടുത്തിയതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനായി രൂപീകരിച്ച സൗദി സിവില്‍ എവിയേഷന്‍ ഹോള്‍ഡിങ് കമ്പനിയുമായി സഹകരിച്ചാണ് ഓഹരി വില്‍പന നടക്കുക. എന്നാല്‍ എന്നുമുതല്‍ ഓഹരികള്‍ വിപണിയിലിറങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം കഴിച്ചാല്‍ ഏറ്റവും കൂടിയ വിലക്കുള്ള ഓഹരികളായിരിക്കും റിയാദ് വിമാനത്താവളത്തിന്റേതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സൗദി വിഷന്‍ 2030ന്റെ ഭാഗമായി സ്വകാര്യവത്കരണം പ്രാസാഹിപ്പിക്കാനുളള നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലക്ക് ഏല്‍പിക്കുന്നത്. സ്വകാര്യ വിപണിയിലിറക്കുന്ന ഓഹരികളിലൂടെ അടുത്ത വര്‍ഷത്തിനകം 200 ബില്യന്‍ ഡോളറിന്റെ പെട്രോളിതര വരുമാനമുണ്ടാക്കുമെന്നാണ് വിഷന്‍ 2030 പദ്ധതി പ്ലാന്‍ ചെയ്തിരിക്കുന്നത്. ഗതാഗത വ്യോമയാന മേഖലയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. 2016ല്‍ കിങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ 22.5 ദശലക്ഷം യാത്രക്കാര്‍ വന്നുപോയിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്ക്.

Similar Posts