< Back
Gulf
ഗൂതയിലെ വിമത വിരുദ്ധ ആക്രമണത്തിനിടെ തുര്‍ക്കി പടയൊരുക്കം ശക്തമാക്കിഗൂതയിലെ വിമത വിരുദ്ധ ആക്രമണത്തിനിടെ തുര്‍ക്കി പടയൊരുക്കം ശക്തമാക്കി
Gulf

ഗൂതയിലെ വിമത വിരുദ്ധ ആക്രമണത്തിനിടെ തുര്‍ക്കി പടയൊരുക്കം ശക്തമാക്കി

Ubaid
|
28 May 2018 9:49 PM IST

ആഫ്രിനില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 36 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു.

കിഴക്കന്‍ ഗൗഥയില്‍ സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന വിമത വിരുദ്ധ ആക്രമണത്തിനിടെ മറ്റൊരു ഭാഗത്ത് തുര്‍ക്കി പടയൊരുക്കം ശക്തമാക്കി . ആഫ്രിനില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 36 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അതേസമയം കിഴക്കന്‍ ഗൗഥയിലേത് യുദ്ധക്കുറ്റമാണെന്ന് യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

ആഫ്രിനില്‍ കുര്‍ദിഷ് സേനയെ സഹായിക്കുന്നതിനാണ് സിറിയ സൈന്യത്തെ അയച്ചത്. രണ്ടാഴ്ച മുമ്പാണ് ഇവിടെ സിറിയന്‍ സൈന്യമെത്തിയത്. മേഖലയിലെ കുര്‍ദുകള്‍ തീവ്രവാദികളെന്നാരോപിച്ചാണ് തുര്‍ക്കി ആക്രമണം നടത്തുന്നത്. ജനുവരി മുതലാണ് കുര്‍ദ് വിരുദ്ധ ആക്രമണം തുര്‍ക്കി തുടങ്ങിയത്. കുര്‍ദ് മേഖലകളിലെ തുര്‍ക്കിയുടെ ആക്രമണങ്ങളെ സിറിയ നേരത്തെ എതിര്‍ത്തിരുന്നു. തുര്‍ക്കിയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനാന്‍ സിറിയ ആഫ്രിനിലേക്ക് സൈന്യത്തെ അയച്ചതോടെയാണ് പോരാട്ടം കനത്തത്. ഇതേത്തുടര്‍ന്ന് തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തിലാണ് 36 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ ടര്‍ക്കിഷ് സേനയിലെ 8 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം കിഴക്കന്‍ ഗൗഥയില്‍ സിറിയന്‍ സര്‍ക്കാര്‍ വിമതര്‍ക്കെതിരായ ആക്രമണം തുടരുകയാണ്. ഗൗഥയിലെ ബശ്ശാര്‍ സൈന്യത്തിന്റെ നടപടി യുദ്ധക്കുറ്റമാണെന്ന് യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി പറഞ്ഞു.

Related Tags :
Similar Posts