< Back
Gulf
കുവൈത്തിൽ സന്ദർശക വിസയിൽ കഴിയുന്ന സിറിയൻ പൗരന്മാരുടെ വിരലടയാളം ശേഖരിക്കുംകുവൈത്തിൽ സന്ദർശക വിസയിൽ കഴിയുന്ന സിറിയൻ പൗരന്മാരുടെ വിരലടയാളം ശേഖരിക്കും
Gulf

കുവൈത്തിൽ സന്ദർശക വിസയിൽ കഴിയുന്ന സിറിയൻ പൗരന്മാരുടെ വിരലടയാളം ശേഖരിക്കും

Jaisy
|
30 May 2018 1:15 AM IST

തിനെട്ടു വയസ്സ് പൂർത്തിയാകാത്തവരെ വിരലടയാള പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

കുവൈത്തിൽ സന്ദർശക വിസയിൽ കഴിയുന്ന സിറിയൻ പൗരന്മാരുടെ വിരലടയാളം ശേഖരിക്കുമെന്നു ആഭ്യന്തര മന്ത്രാലയം. സിറിയൻ സന്ദർശകർക്ക് സന്ദർശക വിസ നീട്ടിനൽകിയതിനു പിന്നാലെയാണ് പുതിയ തീരുമാനം . പതിനെട്ടു വയസ്സ് പൂർത്തിയാകാത്തവരെ വിരലടയാള പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്ഥിരതാമസക്കാരായ വിദേശികളുടെ വിരലടയാളം മാത്രമാണ് ആഭ്യന്തരമന്ത്രലയത്തിലെ ക്രിമിനൽ എവിഡൻസ് വിഭാഗം സൂക്ഷിക്കുന്നത് സന്ദർശക വിസക്കാരുടെ വിരലടയാളം സാധാരണ ഗതിയിൽ രേഖപ്പെടുത്താറില്ല .എന്നാൽ സിറിയൻ പൗരന്മാർക്ക് താമസാനുമതി നീട്ടി നൽകിയ സാഹചര്യത്തിൽ കുറ്റകൃത്യങ്ങളിൽ അകപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് 18 വയസ്സ് തികഞ്ഞ എല്ലാ സിറിയക്കാരുടെയും വിരലടയാളം ശേഖരിക്കാൻ താമസകാര്യ വകുപ്പ്​ തീരുമാനിച്ചത് . ആഭ്യന്തര സംഘർഷം മൂലം മാതൃരാജ്യത്തേക്ക് മടങ്ങാൻ സാധിക്കാത്ത ഇരുപതിനായിരത്തോളം സിറിയൻ പൗരന്മാർക്ക് മാനുഷിക പരിഗണയിൽ മൂന്നുമാസത്തേക്കു താത്കാലിക താമസാനുമതി നല്‍കുമെന്ന് താമസകാര്യവകുപ്പ് പ്രഖ്യാപിച്ചിരുന്നു . ഇതിന്റെ തുടച്ചയായാണ് കുറ്റകൃത്യം തടയുന്നതി​ന്റെ ഭാഗമായി വിരലടയാളം ശേഖരിക്കാൻ തീരുമാനിച്ചത്​. ​

Related Tags :
Similar Posts