< Back
Gulf
യു ആര്‍ ഓണ്‍ എയര്‍; മൂന്നാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചുയു ആര്‍ ഓണ്‍ എയര്‍; മൂന്നാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു
Gulf

യു ആര്‍ ഓണ്‍ എയര്‍; മൂന്നാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു

Jaisy
|
29 May 2018 8:19 PM IST

ചലച്ചിത്രതാരം ടിനി ടോം ജേതാക്കള്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ മീഡിയവണ്‍ സംഘടിപ്പിക്കുന്ന യു ആര്‍ ഓണ്‍ എയര്‍ വാര്‍ത്താവായന, ലൈവ് റിപ്പോര്‍ട്ടിങ് മല്‍സരത്തിലെ മൂന്നാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. ചലച്ചിത്രതാരം ടിനി ടോം ജേതാക്കള്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

വാര്‍ത്താ അവതരണത്തില്‍ ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളിലെ നാദിയാ ബാനു, ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ ആത്മയ എന്നിവര്‍ ജേതാക്കളായി. ലൈവ് റിപ്പോര്‍ട്ടിങില്‍ ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ മെഹ്റ നൗഷാദ്, ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അഞ്ജന മേനോന്‍ എന്നിവര്‍ക്കാണ് സമ്മാനം. പുരസ്കാരങ്ങള്‍ ചലച്ചിത്രതാരം ടിനിടോം വിതരണം ചെയ്തു. ഒലിവ് പബ്ലിക്കേഷന്‍ പ്രസാധകന്‍ അര്‍ഷദ് ബത്തേരി, കോസ്മോസ് ഓപറേഷന്‍സ് മേധാവി ഷാജന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Similar Posts