< Back
Gulf
ഉംറ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സൗദിഉംറ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സൗദി
Gulf

ഉംറ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സൗദി

Jaisy
|
30 May 2018 4:03 AM IST

സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം ഇക്കാര്യങ്ങള്‍ വിലയിരുത്തി

പരിശുദ്ധ റമദാനില്‍ മക്കയിലും മദീനയിലുമത്തെുന്ന ഉംറ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സൗദി മന്ത്രിസഭ. സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം ഇക്കാര്യങ്ങള്‍ വിലയിരുത്തി. തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഇരു ഹറമുകളും സജ്ജമാണെന്നും മന്ത്രിസഭ അറിയിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇരു ഹറമിലും തീര്‍ഥാടകര്‍ക്കും, സന്ദര്‍ശകര്‍ക്കുമുള്ള സൗകര്യങ്ങള്‍ വിലയിരുത്തിയത്. സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന സ്റ്റേറ്റ് മന്ത്രിയും മന്ത്രസഭാംഗവുമായ ഡോ. ഇസാം ബിന്‍ സഈദാണ് ഇരുഹറം സജ്ജീകരണങ്ങളെക്കുറിച്ച് മന്ത്രിസഭയില്‍ വിശദീകരിച്ചത്. റമദാനോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് സജ്ജീകരണങ്ങള്‍ ഉറപ്പു വരുത്തിയിട്ടുള്ളത്. ഹറമുകളിലെ എല്ലാ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും റമദാനില്‍ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിക്കും. കൂടാതെ തീര്‍ഥാടകര്‍ക്ക് ഇഹറാമില്‍ പ്രവേശിക്കാനുള്ള മീഖാത്ത് പള്ളികള്‍, കര, കടല്‍, വായു മാര്‍ഗം സൗദിയിലത്തെുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ എന്നിവയും അധികൃതര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍, കപ്പല്‍ തുറമുഖം, കര മാര്‍ഗമത്തെുന്ന കവാടങ്ങള്‍ എന്നിവ പൂര്‍ണ സജ്ജമാണെന്നും മന്ത്രി അറിയിച്ചു. റമദാന്‍ അവസാന പത്തിലെ ഇഅ്തികാഫിന് ഇരു ഹറമിലും പ്രത്യേക ഭാഗം നിര്‍ണയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷനിലൂടെ മാത്രമാണ് ഇഅ്തികാഫിന് അനുമതി.

Related Tags :
Similar Posts