< Back
Gulf
ഷാര്‍ജയില്‍ തടവിലായിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായിഷാര്‍ജയില്‍ തടവിലായിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി
Gulf

ഷാര്‍ജയില്‍ തടവിലായിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി

Sithara
|
30 May 2018 11:07 PM IST

ഷാര്‍ജ ഭരണാധികാരി മുഖ്യമന്ത്രിക്ക് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് നടപടി.

ഷാര്‍ജയില്‍ തടവില്‍ കഴിയുന്ന മലയാളികളടക്കം 149 ഇന്ത്യക്കാര്‍ മോചിതരായി. ഷാര്‍ജ ഭരണാധികാരി ഡോ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് നടപടി. ചെറിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് മോചിതരായത്.

കേരളത്തിന്റെ പ്രത്യേക അതിഥിയായെത്തിയപ്പോഴാണ് ഷാര്‍ജ ഭരണാധികാരി തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. വലിയ കുറ്റകൃത്യങ്ങള്‍ ചെയ്തവരൊഴികെ സ്പോണ്‍സര്‍മാരുമായുള്ള പ്രശ്നങ്ങളിലും തദ്ദേശീയരുമായുളള തര്‍ക്കങ്ങളിലും പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെയാണ് മോചിപ്പിച്ചത്.

Similar Posts