< Back
Gulf
ഷാർജയിൽ അവധി ദിനങ്ങളിലുള്ള സൗജന്യ പാർക്കിങ്ങ്​ നിർത്തലാക്കുംഷാർജയിൽ അവധി ദിനങ്ങളിലുള്ള സൗജന്യ പാർക്കിങ്ങ്​ നിർത്തലാക്കും
Gulf

ഷാർജയിൽ അവധി ദിനങ്ങളിലുള്ള സൗജന്യ പാർക്കിങ്ങ്​ നിർത്തലാക്കും

Jaisy
|
30 May 2018 6:10 PM IST

തിരക്കേറിയ പ്രധാന കേന്ദ്രങ്ങളിൽ ഇനി അവധി ദിനങ്ങളിലും പാർക്കിങ്ങ്​ ഫീസ്​ നൽകേണ്ടി വരും

ഷാർജയിലെ നിർണിത കേന്ദ്രങ്ങളിൽ അവധി ദിനങ്ങളിലും ആഘോഷ ദിനങ്ങളിലും അനുവദിച്ച സൗജന്യ വാഹന പാര്‍ക്കിങ് നിർത്തലാക്കും. തിരക്കേറിയ പ്രധാന കേന്ദ്രങ്ങളിൽ ഇനി അവധി ദിനങ്ങളിലും പാർക്കിങ്ങ്​ ഫീസ്​ നൽകേണ്ടി വരും.

ഷാർജയിലെ പ്രധാന വിനോദ-കച്ചവട മേഖലകളായ അല്‍ മജാസ്, അല്‍ ജുബൈല്‍, അല്‍ ശുവാഹൈന്‍ തുടങ്ങിയ ജനനിബിഡ പ്രദേശങ്ങളാണ് സ്ഥിരം പെയ്ഡ് പാര്‍ക്കിങ് മേഖലകളായി മാറുക. ഏതോക്കെ ഭാഗത്ത് സൗജന്യ പാര്‍ക്കിങ് നിറുത്താലാക്കിയിട്ടുണ്ടോ, അവിടെയെല്ലാം പാര്‍ക്കിങുമായി ബന്ധപ്പെട്ട ബോര്‍ഡുകളിലും നഗരസഭ മാറ്റങ്ങള്‍ വരുത്തി പരസ്യപ്പെടുത്തിയതായി പബ്ലിക് പാര്‍ക്കിങ് വകുപ്പ് ഡയറക്ടര്‍ അലി ബുഗസന്‍ പറഞ്ഞു. അവധി ദിനങ്ങള്‍ പ്രമാണിച്ച് അനുവദിക്കുന്ന സൗജന്യ പാര്‍ക്കിങ് മുതലാക്കി പലരും ദിവസങ്ങളോളം വാഹനങ്ങള്‍ നിർത്തിയിടുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിനെതിരെ ലഭിച്ച പരാതികൾ കൂടി മുൻനിർത്തിയാണ്​ നടപടി. വെള്ളിയാഴ്ചകളിലും മറ്റ് അവധി ദിനങ്ങളിലും സമീപത്തെ ബോര്‍ഡ് വായിച്ച് നോക്കാതെ വാഹനങ്ങള്‍ നിർത്തിയിടരുതെന്നും അധികൃതർ നിർദ്ദേശിച്ചു.

Related Tags :
Similar Posts