< Back
Gulf
പ്രവാസത്തിലെ തിരക്കിനിടയിലും വരയും വര്‍ണവും കൈവിടാതെ ഈ ദമ്പതികള്‍പ്രവാസത്തിലെ തിരക്കിനിടയിലും വരയും വര്‍ണവും കൈവിടാതെ ഈ ദമ്പതികള്‍
Gulf

പ്രവാസത്തിലെ തിരക്കിനിടയിലും വരയും വര്‍ണവും കൈവിടാതെ ഈ ദമ്പതികള്‍

Sithara
|
31 May 2018 11:56 PM IST

ബഹ്റൈനിൽ വരകളുടെയും വർണങ്ങളുടെയും ലോകത്ത് ജീവിക്കുന്ന പ്രവാസി ദമ്പതികളെ പരിചയപ്പെടാം.

ബഹ്റൈനിൽ വരകളുടെയും വർണങ്ങളുടെയും ലോകത്ത് ജീവിക്കുന്ന പ്രവാസി ദമ്പതികളെ പരിചയപ്പെടാം. ജോലിത്തിരക്കുകൾക്കിടയിൽ കിട്ടുന്ന ഒഴിവ്സമയം ചിത്രങ്ങൾ വരക്കാനും കുട്ടികളെ ചിത്രരചന അഭ്യസിപ്പിക്കാനും വിനിയോഗിക്കുകയാണ് ഇവർ.

ചിത്രകലയെ ഏറെ സ്നേഹിക്കുന്ന ദമ്പതികളാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശരവണനും ഭാര്യ അഞ്ജുവും. ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരക്കുന്ന ശരവണൻ കഴിഞ്ഞ അഞ്ച് വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായാണ് ജോലി. ഓയിൽ പെയിന്റിംഗ്, അക്രിലിക് പെയിന്റിംഗ് എന്നിവയാണ് കൂടുതൽ ഇഷ്ടം. കോയമ്പത്തൂരിൽ ജനിച്ച് വളർന്ന അഞ്ജു ഗ്ലാസ് പെയിന്റിംഗ്, വാട്ടർ കളർ, കാലിഗ്രാഫി, ഫാബ്രിക് പെയിന്റിംഗ്, സാരി ഡിസൈനിംഗ് എന്നിവയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.

നിരവധി വിദ്യാർഥികൾക്ക് ചിത്രകലയുടെ പാഠങ്ങൾ പകർന്നു നൽകുക കൂടി ചെയ്യുന്നുണ്ട് ഈ ദമ്പതികൾ. ബഹ്റൈനിൽ തങ്ങളുടെ കലാസൃഷ്ടികൾ ചേർത്ത് ഒരു ചിത്രപ്രദർശനത്തിനു വേണ്ടിയുള്ള ശ്രമങ്ങളിൽ മുഴുകിയിരിക്കുകയാണ് ഇവരിപ്പോൾ. പ്രവാസ ജീവിതത്തിന്റെ പരിമിതികൾക്കിടയിലും കലയോടുള്ള അഭിനിവേശം അണയാതെ സൂക്ഷിക്കുന്നു എന്നതാണ് ശരവണൻ-അഞ്ജു ദമ്പതികളെ വ്യത്യസ്തരാക്കുന്നത്.

Related Tags :
Similar Posts