< Back
Gulf
കെടുകാര്യസ്ഥത തെളിയിച്ച ഭരണമാണ് ഇടതു സര്‍ക്കാരിന്റേതെന്ന് എന്‍.ശംസുദ്ദീന്‍ എംഎല്‍എകെടുകാര്യസ്ഥത തെളിയിച്ച ഭരണമാണ് ഇടതു സര്‍ക്കാരിന്റേതെന്ന് എന്‍.ശംസുദ്ദീന്‍ എംഎല്‍എ
Gulf

കെടുകാര്യസ്ഥത തെളിയിച്ച ഭരണമാണ് ഇടതു സര്‍ക്കാരിന്റേതെന്ന് എന്‍.ശംസുദ്ദീന്‍ എംഎല്‍എ

Jaisy
|
31 May 2018 11:38 PM IST

ഈ സ്ഥിതി തുടര്‍ന്നാല്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും എംഎല്‍എ ദുബൈയില്‍ പറഞ്ഞു

അധികാരത്തിലെത്തി മൂന്ന് മാസത്തിനകം കെടുകാര്യസ്ഥത തെളിയിച്ച ഭരണമാണ് കേരളത്തിലെ ഇടതു സര്‍ക്കാരിന്റേതെന്ന് എന്‍.ശംസുദ്ദീന്‍ എംഎല്‍എ കുറ്റപ്പെടുത്തി. ഈ സ്ഥിതി തുടര്‍ന്നാല്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും എംഎല്‍എ ദുബൈയില്‍ പറഞ്ഞു.

ദുബൈ കെഎംസിസി ആസ്ഥാനത്ത് നടന്ന മണ്ണാര്‍ക്കാട് മണ്ഡലം നിവാസികളുടെ ഒത്തുചേരലിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു എന്‍. ശംസുദ്ദീന്‍ എംഎല്‍എയുടെ പ്രതികരണം. പാഠപുസ്തക വിതരണത്തില്‍ ഒരിക്കല്‍ മാത്രം വീഴ്ച സംഭവിച്ചതിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ എവിടെയെന്നും എംഎല്‍എ ചോദിച്ചു. നാട്ടിലെ തെരുവ് നായ്ക്കളുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ യൂസഫ് മേത്തര്‍ അധ്യക്ഷനായിരുന്നു. ഇബ്രാഹം എളേറ്റില്‍, ജംഷാദ് മണ്ണാര്‍ക്കാട്, പികെ അന്‍വര്‍ നഹ, മുഹമ്മദ് പട്ടാമ്പി, ഫൈസല്‍ തറക്കല്‍, ബീരാവുണ്ണി തൃത്താല തുടങ്ങിയവര്‍ സംസാരിച്ചു.

Similar Posts