< Back
Gulf
ഉപയോഗിച്ച പുസ്തകങ്ങളുടെ ശേഖരവുമായി സലാലയില്‍ അക്കാദമിക് ലൈബ്രറിഉപയോഗിച്ച പുസ്തകങ്ങളുടെ ശേഖരവുമായി സലാലയില്‍ അക്കാദമിക് ലൈബ്രറി
Gulf

ഉപയോഗിച്ച പുസ്തകങ്ങളുടെ ശേഖരവുമായി സലാലയില്‍ അക്കാദമിക് ലൈബ്രറി

Jaisy
|
1 Jun 2018 3:50 AM IST

വിദ്യാർത്ഥികൾക്കായി ഇന്ത്യന്‍ സോഷ്യല്‍ ക്ലബിൽ സ്ഥാപിച്ച ബുക്ക് ബാങ്കും ലൈബ്രറിയും അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു

ഉപയോഗിച്ച പുസ്തകങ്ങൾ ശേഖരിച്ച് സലാലയില്‍ അക്കാദമിക് ലൈബ്രറിയും ബുക്ക്ബാങ്കും ആരംഭിച്ചു. വിദ്യാർത്ഥികൾക്കായി ഇന്ത്യന്‍ സോഷ്യല്‍ ക്ലബിൽ സ്ഥാപിച്ച ബുക്ക് ബാങ്കും ലൈബ്രറിയും അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു.

മുന്‍ ഇന്ത്യന്‍ സ്കൂള്‍ പ്രസിഡന്റ് വി.എസ്.സുനിലും എസ്. അനില്‍ കുമാറും മുന്‍കൈ എടുത്താണ് ഈയൊരു സംരഭത്തിന് തുടക്കം കുറിച്ചത്. 98 വാല്യങ്ങളുള്ള ഐ.ഐ.ടി എന്‍ട്രന്‍സ് കോച്ചിങ് ഗൈഡും ഇവിടെയുണ്ട്. അധിക പുസ്തകങ്ങളും ഉപയോഗിച്ചവയും മുന്‍പ് പഠിച്ചവരില്‍ നിന്ന് ശേഖരിച്ചവയുമാണ്. ഇംഗ്ലീഷ്,ഹിന്ദി ,തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലെ പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്. ഉപയോഗിച്ച പുസ്തകങ്ങളും,ഗൈഡുകളും നല്‍കി ഈ സംരംഭത്തെ സഹായിക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികള്‍ ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും ഇവര്‍ പറഞ്ഞു. പുസ്തകങ്ങളുടെ ഉയര്‍ന്ന വിലയും ലഭ്യതക്കുറവും കാരണം വിദ്യാര്‍ഥികള്‍ക്ക് അവരുദ്ദേശിച്ച പുസ്തകങ്ങള്‍ പലപ്പോഴും കൈവശപ്പെടുത്താന്‍ കഴിയാറില്ല. ഇതിന് ഒരു പരിധി വരെ പരിഹാരമാകുന്നതാണ് ഈ സംരഭം.

Similar Posts