< Back
Gulf
മലയാളി നേഴ്‌സ് സലാലയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചുമലയാളി നേഴ്‌സ് സലാലയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു
Gulf

മലയാളി നേഴ്‌സ് സലാലയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു

admin
|
1 Jun 2018 12:26 AM IST

അഞ്ചുമാസം ഗര്‍ഭിണിയായ ഇവരുടെ കാതുകള്‍ അറുത്ത് ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ട നിലയിലാണ്...

മലയാളി നഴ്‌സ് ഒമാനിലെ സലാലയില്‍ മോഷ്ടാക്കളുടെ കുത്തേറ്റു മരിച്ചു. എറണാകുളം അങ്കമാലി സ്വദേശി ചിക്കു റോബര്‍ട്ട് ആണ് മരിച്ചത്. അഞ്ചുമാസം ഗര്‍ഭിണിയായ ഇവരുടെ കാതുകള്‍ അറുത്ത് ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ട നിലയിലാണ്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സലാല ടൗണിലെ താമസസ്ഥലത്ത് അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബദര്‍ അല്‍ സമ ഹോസ്പിറ്റലിലെ സ്റ്റാഫ് നെഴ്‌സായ ഇവര്‍ 10 മണിക്ക് ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന്, ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ലിന്‍സണ്‍ അന്വേഷിച്ച് ചെല്ലുമ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചിക്കുവിനെ കാണുന്നത്.

ചെവി അറുത്ത് ആഭരണങ്ങള്‍ കവര്‍ന്ന നിലയിലായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരക മുറിവുകളുണ്ട്. കവര്‍ച്ച ശ്രമത്തിനിടെ കുത്തേറ്റ് രക്തം വാര്‍ന്ന് മരിച്ചതാണെന്ന് കരുതുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി. നാല് വര്‍ഷമായി ഇവര്‍ സലാലയില്‍ ജോലി ചെയ്ത് വരികയാണ്. ചങ്ങനാശ്ശേരി സ്വദേശിയാണ് ഭര്‍ത്താവ് ലിന്‍സന്‍. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Tags :
Similar Posts