< Back
Gulf
സൌദിയുടെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ഡ്രൈവിങ് പരിശീലനം തുടങ്ങിസൌദിയുടെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ഡ്രൈവിങ് പരിശീലനം തുടങ്ങി
Gulf

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ഡ്രൈവിങ് പരിശീലനം തുടങ്ങി

Jaisy
|
31 May 2018 7:28 AM IST

ആയിരങ്ങളാണ് രാജ്യത്തെ വിവിധ ഡ്രൈവിങ് സ്കൂളുകളില്‍ ചേര്‍ന്നു കഴിഞ്ഞത്

ചരിത്രപരമായ തീരുമാനത്തിന് പിന്നാലെ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ഡ്രൈവിങ് പരിശീലനം തുടങ്ങി. ആയിരങ്ങളാണ് രാജ്യത്തെ വിവിധ ഡ്രൈവിങ് സ്കൂളുകളില്‍ ചേര്‍ന്നു കഴിഞ്ഞത്. ജൂണ്‍ മുതല്‍ വാഹനം റോഡിലിറക്കാനുള്ള കഠിന പരിശീലനത്തിലാണ് വനിതകള്‍.

ഒറ്റപ്പെട്ട വനിതകള്‍ വാഹനമോടിക്കുന്നത് അപൂര്‍വ്വ കാഴ്ചയായിരുന്നു സൌദിയില്‍. ആ ചിത്രം മായുകയാണ്. വളയം പിടിച്ചു കഴിഞ്ഞു സൌദിയിലെ വനിതകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രൈവിങ് പരിശീലനം തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ വിവിധ വനിതാ സര്‍വകലാശാലകള്‍ സജ്ജമാണ് ഡ്രൈവിങ് സ്കൂളുകള്‍. നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പുരുഷന്മാരും പരിശീലിപ്പിക്കാന്‍ വനിതകളും. വനിതകള്‍ വാഹനമെടുക്കുന്നതോടെ ഹൌസ് ഡ്രൈവര്‍മാരില്‍ ചിലര്‍ വഴി മാറേണ്ടി വരും. ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ലൈസന്‍സുമായി റോഡിലിറങ്ങാം.

Related Tags :
Similar Posts