< Back
Gulf
ഇറാനെതിരായ ഉപരോധ നീക്കത്തിന് സൌദിയുടെ പിന്തുണഇറാനെതിരായ ഉപരോധ നീക്കത്തിന് സൌദിയുടെ പിന്തുണ
Gulf

ഇറാനെതിരായ ഉപരോധ നീക്കത്തിന് സൌദിയുടെ പിന്തുണ

Jaisy
|
31 May 2018 6:44 AM IST

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോപിയോയുടെ സന്ദര്‍ശനത്തിലാണ് സൌദി പിന്തുണ അറിയിച്ചത്

ഇറാനെതിരായ അമേരിക്കയുടെ ഉപരോധ നീക്കത്തിന് സൌദി അറേബ്യയുടെ പിന്തുണ. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോപിയോയുടെ സന്ദര്‍ശനത്തിലാണ് സൌദി പിന്തുണ അറിയിച്ചത്. ഇതോടെ ഇറാനെതിരായ നീക്കത്തിന് അറബ് പിന്തുണ അമേരിക്ക ഉറപ്പിച്ചു.

മെയ് 12ന് ഇറാനെതിരായി സാമ്പത്തിക ഉപരോധം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനു മുന്നോടിയായാണ് പുതുതായി ചുമതലയേറ്റെടുത്ത സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൌദിയിലെത്തിയത്. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സൌദിക്ക് നേരെ ആക്രമണം നടത്തുന്ന ഹൂതികള്‍ക്ക് ആയുധമെത്തിക്കുന്നതിന് പിന്നില്‍ ഇറാനാണെന്ന് സൌദി ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ നടപടിക്ക് അറബ് ലോകത്തിന്റെ പിന്തുണ ഉറപ്പാക്കലായിരുന്നു സ്റ്റേറ്റ് സെക്രട്ടറിയുടെ ലക്ഷ്യം. ഇറാനെതിരായി ഉന്നയിച്ചതെല്ലാം സൌദിയുടെ വാദങ്ങളാണ്. ഇതോടെ ഇറാനെതിരെ സൌദി പിന്തുണ ഉറപ്പിച്ചു കഴിഞ്ഞു അമേരിക്ക. സമാന വിഷയങ്ങളില്‍ പിന്തുണ തേടി ജോര്‍ദ്ദാനിലേക്കും ഇസ്രായേലിലേക്കുമാണ് പോംപിയോയുടെ അടുത്ത യാത്രകള്‍.

Related Tags :
Similar Posts