< Back
Gulf
റിയാദില്‍ വാഹനാപകടം: മലപ്പുറം സ്വദേശിയായ യുവതി മരിച്ചുറിയാദില്‍ വാഹനാപകടം: മലപ്പുറം സ്വദേശിയായ യുവതി മരിച്ചു
Gulf

റിയാദില്‍ വാഹനാപകടം: മലപ്പുറം സ്വദേശിയായ യുവതി മരിച്ചു

Khasida
|
1 Jun 2018 5:52 AM IST

ഉംറ കഴിഞ്ഞു മടങ്ങിയ നാലംഗ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം റിയാദിന് സമീപം മറിഞ്ഞാണ് അപകടം

ഉംറ കഴിഞ്ഞു മടങ്ങിയ നാലംഗ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം റിയാദിന് സമീപം മറിഞ്ഞു യുവതി മരിച്ചു. ജുബൈലിലെ മുഹമ്മദ് ബാക്കര്‍ അല്‍ഫര്‍ജ് കമ്പനിയിലെ കോ ഓര്‍ഡിനേറ്റര്‍ മലപ്പുറം തിരൂര്‍ ലൈത്തൂര്‍ പാലക്കല്‍ വീട്ടില്‍ സൈനുദീന്റെ ഭാര്യ ബിന്‍സില (30) ആണ് മരിച്ചത്.

റിയാദ് ദമ്മാം ഹൈവേയില്‍ ആര്‍ത്താവിയ എന്ന സ്ഥലത്തായിരുന്നു അപകടം. ഉംറ കഴിഞ്ഞു ജുബൈലിലേക്ക് മടങ്ങി വരവേ രാവിലെ 7.30 ന് ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്യൂണര്‍ കാര്‍ റോഡില്‍ തിന്നും തെന്നിമാറി വശത്തേയ്ക്ക് ഇറങ്ങിയ ശേഷം മറിയുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന സൈനുദീനും ആറു മാസം പ്രായമുള്ള സൈന്‍ ഫാത്തിമ എന്ന മകളും പരിക്കുകളില്ലാതെ രക്ഷപെട്ടു. ഒപ്പമുണ്ടായിരുന്ന സൈനുദീന്റെ മാതാവ് സൈനബക്ക് നിസ്സാര പരിക്കേറ്റു. വിവരം അറിഞ്ഞു ഖോബാറിലുള്ള സൈനുദീന്റെ പിതാവ് അബൂബക്കര്‍ ആര്‍ത്തവിയയിലേക്ക് പോയിട്ടുണ്ട്.

ഒരു മാസം മുമ്പാണ് ബിന്‍സില ഭര്‍തൃമാതാവിനൊപ്പം സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയത്. ആര്‍ത്തവിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ തുടങ്ങി.

Related Tags :
Similar Posts