< Back
Gulf
സല്‍മാന്‍ രാജാവിന്റെ റഷ്യന്‍ പര്യടനം; ബില്യന്‍ ഡോളറിന്റെ ധാരണാ പത്രങ്ങള്‍ ഒപ്പുവെച്ചുസല്‍മാന്‍ രാജാവിന്റെ റഷ്യന്‍ പര്യടനം; ബില്യന്‍ ഡോളറിന്റെ ധാരണാ പത്രങ്ങള്‍ ഒപ്പുവെച്ചു
Gulf

സല്‍മാന്‍ രാജാവിന്റെ റഷ്യന്‍ പര്യടനം; ബില്യന്‍ ഡോളറിന്റെ ധാരണാ പത്രങ്ങള്‍ ഒപ്പുവെച്ചു

Muhsina
|
3 Jun 2018 12:40 AM IST

സല്‍മാന്‍ രാജാവിന്റെ റഷ്യന്‍ പര്യടനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബില്യന്‍ ഡോളറിന്റെ ധാരണാ പത്രങ്ങള്‍ ഒപ്പുവെച്ചു. പ്രസിഡന്‍റ് വ്ളാദമീര്‍ പുടിനുമായി ക്രംലിന്‍ കൊട്ടാരത്തില്‍ വെച്ച് വ്യാഴാഴ്ച രാജാവ് നടത്തിയ കൂടിക്കാഴ്ചയിലാണ്..

സല്‍മാന്‍ രാജാവിന്റെ റഷ്യന്‍ പര്യടനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബില്യന്‍ ഡോളറിന്റെ ധാരണാ പത്രങ്ങള്‍ ഒപ്പുവെച്ചു. പ്രസിഡന്‍റ് വ്ളാദമീര്‍ പുടിനുമായി ക്രംലിന്‍ കൊട്ടാരത്തില്‍ വെച്ച് വ്യാഴാഴ്ച രാജാവ് നടത്തിയ കൂടിക്കാഴ്ചയിലാണ് വിവിധ ധാരണ പത്രങ്ങള്‍ ഒപ്പുവെച്ചത്. സാമ്പത്തിക സഹകരണം, വിവരസാങ്കേതിക മേഖല, സാമാധാന ആവശ്യത്തിനുള്ള ആണവ പദ്ധതി, പെട്രോള്‍, പെട്രേകെമിക്കല്‍ മേഖലയിലെ സഹകരണം എന്നിവക്കുള്ള ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചവയില്‍ പ്രധാനം.

ആണവകരാറിന്‍െറ ഭാഗമായി രണ്ട് ആണവ നിലയങ്ങള്‍ സ്ഥാപിക്കാനും ഇരു രാജ്യങ്ങള്‍ക്കും പദ്ധതിയുണ്ട്. സൗദി അരാംകോയും റഷ്യയിലെ ഭീമന്‍ എണ്ണക്കമ്പനികളും തമ്മിലുള്ള സഹകരണത്തില്‍ ഏതാനും റിഫൈനറികള്‍ സ്ഥാപിക്കാനും കരാറായി. എണ്ണ ഉല്‍പാദന നിയന്ത്രണത്തില്‍ റഷ്യയുടെ സഹകരണം ഉറപ്പുവരുത്തുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി. ഇതിനു പിന്നാലെ സൗദി, റഷ്യന്‍ നിക്ഷേപ ഫോറം ആരംഭിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമടിയില്‍ നിക്ഷേപവും വാണിജ്യ സഹകരണവും ശക്തമാക്കലാണ് ലക്ഷ്യം. ആദ്യ സമ്മേളനമാണിന്ന് നടന്നത്.

ഇരു രാജ്യങ്ങളില്‍ നിന്നും 200ലധികം പ്രതിനിധികള്‍ നിക്ഷേപ ഫോറത്തില്‍ പങ്കെടുത്തു. നിക്ഷേപം കാര്യക്ഷമമാക്കുന്നതിനായി സൗദി, റഷ്യന്‍ നിക്ഷേപ ഫണ്ടും ഉദ്ഘാടനം ചെയ്തു. മ്യാന്മര്‍ വിഷയത്തില്‍ അടിന്തര പരിഹാരം കാണണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് സല്‍മാന്‍ രാജാവ് അഭ്യര്‍ഥിച്ചു. ഒക്ടോബര്‍ ഏഴ് വരെ നീളുന്ന സന്ദര്‍ശനത്തില്‍ കൂടുതല്‍ കരാറുകള്‍ പിറക്കുമെന്നാണ് സൂചന.

Similar Posts