കുവൈത്ത് മണ്ണില്‍ തണല്‍ വിരിക്കാന്‍ നീര്‍ മരുത് മരങ്ങള്‍കുവൈത്ത് മണ്ണില്‍ തണല്‍ വിരിക്കാന്‍ നീര്‍ മരുത് മരങ്ങള്‍
|കുവൈത്ത് കാര്‍ഷിക മത്സ്യ വികസന അതോറിറ്റിയാണ് ഇന്ത്യയില്‍ സുലഭമായി കണ്ടു വരുന്ന നീര്‍ മരുത് മരങ്ങള്‍ കുവൈത്തില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത് .
കുവൈത്ത് മണ്ണില്‍ തണല്‍ വിരിക്കാന്‍ നീര്‍ മരുത് മരങ്ങള്‍ എത്തുന്നു . കുവൈത്ത് കാര്‍ഷിക മത്സ്യ വികസന അതോറിറ്റിയാണ് ഇന്ത്യയില്‍ സുലഭമായി കണ്ടു വരുന്ന നീര്‍ മരുത് മരങ്ങള്‍ കുവൈത്തില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത് .
കാര്‍ഷിക മത്സ്യ വിഭവ വികസന അതോറിറ്റിയിലെ അഗ്രിക്കള്‍ച്ചര്‍ ഗൈഡന്‍സ് വിഭാഗം മേധാവി ഗാനിം അല്‍ സനദ് ആണ് പരീക്ഷണാര്‍ത്ഥം അര്‍ജുന മരങ്ങള്‍ കുവൈത്തില്‍ വെച്ച് പിടിപ്പിക്കാനുള്ള പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തിയത് . കുവൈത്ത് കാലാവസ്ഥക്ക് അനുയോജ്യമായ നിരവധി മരങ്ങളെ കുറിച്ച് പഠനം നടത്തിയതിനു ശേഷമാണ് ഇന്ത്യയില്‍ ധാരാളമായി കണ്ടു വരുന്ന അര്‍ജുനമരം അഥവാ നീര്‍ മരുത് കുവൈത്തില്‍ പച്ചപിടിക്കുമെന്നു കണ്ടെത്തിയത് . സാധാരണയായി നദീതീരങ്ങളിലും മറ്റും വളരുന്ന ഇവ പരീക്ഷണാര്‍ത്ഥം നട്ടു പിടിപ്പിക്കാനാണ് അതോറിറ്റി എന്നും അദ്ദേഹം പറഞ്ഞു . ശരാശരി 15 മീറ്റര്‍ മുതല്‍ 25 മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ഈ ഇലപൊഴിയും വൃക്ഷത്തിനു ഇന്ത്യന്‍ സംസ്‌ക്കാരത്തിലും ആയുര്‍വേദത്തിലും വലിയ സ്ഥാനമാണുള്ളത് .നീര്‍ മരുതിന്റെ ഔഷധ ഗുണങ്ങള്‍ കൂടി കണക്കിലെടുത്താണ് കുവൈത്തിലെ ഹരിത വല്ക്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നു ഗാനിം അല്‍ സനദ് വ്യക്തമാക്കി.