ബഹ്റൈനില്‍ മധ്യാഹ്നവിശ്രമ നിയമം ജൂലൈ ഒന്നിന് നിലവില്‍ വരുംബഹ്റൈനില്‍ മധ്യാഹ്നവിശ്രമ നിയമം ജൂലൈ ഒന്നിന് നിലവില്‍ വരും
|വരുന്ന രണ്ട് മാസക്കാലത്ത് നിയമം കർശനമായി നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി
കടുത്ത വേനല്‍ ചൂട് കണക്കിലെടുത്ത് ബഹ്റൈനിൽ നടപ്പിലാക്കുന്ന മധ്യാഹ്നവിശ്രമ നിയമം ജൂലൈ ഒന്നിന് നിലവിൽ വരും. വരുന്ന രണ്ട് മാസക്കാലത്ത് നിയമം കർശനമായി നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
ജൂലൈ, ആഗസ്ത് മാസങ്ങളിൽ ഉച്ച സമയം മുതൽ വൈകീട്ട് നാലു മണിവരെ തൊഴിലാളികളെ തുറസായ സ്ഥലത്ത് ജോലി ചെയ്യിക്കരുത് എന്ന നിയമമാണ് നിലവിൽ വരുക. തൊഴിലാളികള്‍ക്ക് അനുഗ്രഹമാകുന്ന ഈ നിയമം പാലിക്കുന്നതില്‍ തൊഴിൽ സ്ഥാപനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദലി ഹുമൈദാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ 98 ശതമാനം സ്വകാര്യ കമ്പനികളും ഈ നിയമം. പാലിക്കുന്നതിൽ നിഷ്കർഷ പുലർത്തിയതായി അദ്ദേഹം പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവോ അഞ്ഞൂറു മുതൽ ആയിരം ദിനാർ വരെ പിഴ ശിക്ഷയോ ലഭിക്കും. നിയമം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ രാജ്യത്ത് പ്രത്യേക ഉദ്യോഗസ്ഥന്മാരുടെ സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രാലയം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.