< Back
Gulf
Gulf
റോഹിങ്ക്യന്‍ വംശഹത്യക്കെതിരെ സമ്മര്‍ദ്ദമുണ്ടാകണമെന്ന് സൌദി വിദേശകാര്യ മന്ത്രി
|3 Jun 2018 5:44 PM IST
ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രതികരണം
മ്യാന്മറിലെ റോഹിങ്ക്യന്‍ വംശഹത്യക്കെതിരെ സമ്മര്‍ദ്ദമുണ്ടാകണമെന്ന് സൌദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രതികരണം. റോഹിങ്ക്യകള്‍ക്കുള്ള സഹായങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമ ലംഘനമാണിതെന്നും ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
നൂറ് കോടിയോളം രൂപ കഴിഞ്ഞയാഴ്ച മാത്രം റോഹിങ്ക്യകള്‍ക്ക് സൌദി മന്ത്രി സഭ അനുവദിച്ചു. അവര്‍ക്കുള്ള സഹായം തുടരും. അന്താരാഷ്ട്ര നിയമം പാലിക്കാന്‍ ഖത്തറിനോട് ലോകരാഷ്ട്രങ്ങളാവശ്യപ്പെടണമെന്നും സൌദി വിദേശ കാര്യ മന്ത്രി പ്രസംഗത്തിനൊടുവില്‍ ആവശ്യപ്പെട്ടു.