ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബത്തിലെ രണ്ട് പേര്‍ അപകടത്തില്‍ മരിച്ചുഉംറക്ക് പുറപ്പെട്ട മലയാളി കുടുംബത്തിലെ രണ്ട് പേര്‍ അപകടത്തില്‍ മരിച്ചു
|എറണാകുളം സ്വദേശി ശഹീന്‍ ബാബുവിന്‍റെ ഭാര്യ ശബീന, ആറ് മാസം പ്രായമുള്ള കുട്ടി ളിയ ഫാത്തിമ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശഹീന്‍ ബാബുവിനെയും അഞ്ചു വയസ്സുള്ള മകളെയും താഇഫിലെ കിംങ് അബ്ദുല്‍
റിയാദില്‍ നിന്നും മക്കയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മാതാവും ആറ് മാസം പ്രായമുള്ള കുട്ടിയും മരിച്ചു. എറണാകുളം സ്വദേശി ശഹീന്‍ ബാബുവിന്‍റെ ഭാര്യ ശബീന, ആറ് മാസം പ്രായമുള്ള കുട്ടി ളിയ ഫാത്തിമ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശഹീന്‍ ബാബുവിനെയും അഞ്ചു വയസ്സുള്ള മകളെയും താഇഫിലെ കിംങ് അബ്ദുല്‍ അസീസ് ആശുപ്രത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ റിയാദ്- താഇഫ് ഹൈവേയില്‍ ദിലം എന്ന സ്ഥലത്തായിരുന്നു അപകടം. തിരുവനന്തപുരത്ത് താമസമാക്കിയ ശഹീന്‍ ബാബുവും കുടുംബവും സുഹൃത്തുക്കളോടൊപ്പം റിയാദില്‍ മൂന്ന് വാഹനങ്ങളിലായാണ് മക്കയിലേക്ക് പുറപ്പെട്ടത്. താഇഫ് എത്താന്‍ ഇരുനൂറ് കിലോമീറ്റം അകലെ ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്യൂണര്‍ വാഹനത്തിന് പിറകില്‍ സൌദി പൌരന്‍ ഓടിച്ചിരുന്ന കാര്‍ വന്നു ഇടിച്ചു. തൊട്ടു മുന്നിലുണ്ടായിരുന്ന ഡൈന വാഹനത്തില്‍ ഇടിച്ചു ഫോര്‍ച്യൂണര്‍ കാര്‍ മരുഭൂമിയില്‍ മറിഞ്ഞു. ശബീനയും കുട്ടിയും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. രണ്ടു പേരുടെയും മൃതദേഹം ദിലം ആശുപത്രി മോര്‍ച്ചറിയിലാണ്. മക്കയില്‍ ഖബറടക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.