< Back
Gulf
സൗദിയിലേക്കുള്ള വിമാന സര്‍വീസ് ഖത്തര്‍ എയര്‍വേസ് നിര്‍ത്തിസൗദിയിലേക്കുള്ള വിമാന സര്‍വീസ് ഖത്തര്‍ എയര്‍വേസ് നിര്‍ത്തി
Gulf

സൗദിയിലേക്കുള്ള വിമാന സര്‍വീസ് ഖത്തര്‍ എയര്‍വേസ് നിര്‍ത്തി

Alwyn
|
4 Jun 2018 7:50 PM IST

നയതന്ത്രബന്ധം വിച്ഛേദിച്ചതിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസ് ഖത്തര്‍ എയര്‍വേസ് നിര്‍ത്തിവെച്ചു.

നയതന്ത്രബന്ധം വിച്ഛേദിച്ചതിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസ് ഖത്തര്‍ എയര്‍വേസ് നിര്‍ത്തിവെച്ചു. ഇന്ന് മുതല്‍ സൗദിയിലേക്ക് വിമാന സര്‍വീസുണ്ടായിരിക്കില്ലെന്ന് ഖത്തര്‍ എയര്‍വേസ് ഔദ്യോഗിക വെബ്‍സൈറ്റിലൂടെയാണ് അറിയിച്ചത്.

വിമാന സര്‍വീസുകള്‍ കൂടി റദ്ദാക്കിയതോടെ, മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ബന്ധം കൂടുതല്‍ വഷളാകുന്നു.
നടപടി തെറ്റിദ്ധാരണ മൂലമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു,ഖത്തറില്‍ നിന്നുള്ള സന്ദര്‍ശകര്‍ രണ്ടാഴ്ചക്കകം തിരിച്ചു പോകണമെന്ന് സൗദി യു എ ഇ ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ബഹ്‌റൈനില്‍ നിന്ന് ഖത്തരി നയതന്ത്ര പ്രതിനിധികള്‍ 48 മണിക്കൂറിനകം ഖത്തറിലേക്ക് തിരിക്കണമെന്നും നിര്‍ദ്ദേശിച്ചു.

Related Tags :
Similar Posts