< Back
Gulf
കുവൈത്തിൽ ഒളിച്ചോട്ടക്കേസിൽ ഉൾപ്പെട്ടവർക്ക് താമസ രേഖകൾ ശരിയാക്കാംകുവൈത്തിൽ ഒളിച്ചോട്ടക്കേസിൽ ഉൾപ്പെട്ടവർക്ക് താമസ രേഖകൾ ശരിയാക്കാം
Gulf

കുവൈത്തിൽ ഒളിച്ചോട്ടക്കേസിൽ ഉൾപ്പെട്ടവർക്ക് താമസ രേഖകൾ ശരിയാക്കാം

Jaisy
|
4 Jun 2018 9:57 PM IST

2016 ജനുവരി മൂന്നിനും 2018 ഏപ്രിൽ 22 നും ഇടയിൽ ഒളിച്ചോട്ടക്കേസിൽ ഉൾപ്പെട്ടവർക്കാണ് താമസരേഖകൾ ശരിയാക്കാനോ പിഴ കൂടാതെ നാട് വിടാനോ അവസരം നൽകുന്നത്

കുവൈത്തിൽ ഒളിച്ചോട്ടക്കേസിൽ ഉൾപ്പെട്ടവർക്ക് താമസ രേഖകൾ ശരിയാക്കാൻ അവസരം . 2016 ജനുവരി മൂന്നിനും 2018 ഏപ്രിൽ 22 നും ഇടയിൽ ഒളിച്ചോട്ടക്കേസിൽ ഉൾപ്പെട്ടവർക്കാണ് താമസരേഖകൾ ശരിയാക്കാനോ പിഴ കൂടാതെ നാട് വിടാനോ അവസരം നൽകുന്നത്.

ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് മേധാവി മേജർ ജനറൽ തലാൽ അൽ മഅറഫി ആണ് ഇക്കാര്യം അറിയിച്ചത് . മാൻപവർ അതോറിറ്റിയും താമസകാര്യവകുപ്പും ഇക്കാര്യത്തിൽ ധാരണയിലെത്തിയതായി അദ്ദേഹം പറഞ്ഞു . 2016 ജനുവരി മൂന്നിനും 2018 ഏപ്രിൽ 22 നും ഇടയിൽ ഒളിച്ചോട്ടക്കേസിൽ ഉൾപ്പെട്ടവർക്കാണ് താമസരേഖകൾ ശരിയാക്കാനോ പിഴ കൂടാതെ നാട് വിടാനോ അവസരംനൽകുക. ഏപ്രിൽ 22 നു ശേഷം രെജിസ്റ്റർ ചെയ്ത അബ്സ്കോണ്ടിങ് കേസുകളിൽ ഉൾപ്പെട്ടവർക്ക് ഇളവ് ബാധകമാകില്ല . എന്നാൽ കുവൈത്ത് പൗരന്മാരുടെ ഭാര്യ മക്കൾ എന്നിവർക്കും കമ്പനികളുടെ സ്ഥാപക പങ്കാളികൾക്കും വിട്ടു വീഴ്ച നൽകുമെന്നും തലാൽ അൽ മറാഫി കൂട്ടിച്ചേർത്തു . എത്രനാളത്തേക്കാണ് ഇളവ് കാലം എന്ന കാര്യത്തിൽ വ്യക്തതയില്ല താമസ നിയമലംഘകർക്കുനിരുപാധികം നാട് വിടുന്നതിനുഅനുവദിച്ച പൊതുമാപ്പ് ഏപ്രിൽ 22 നു അവസാനിച്ചിരുന്നു . പൊതുമാപ്പ് കഴിഞ്ഞത്തോടെ രാജ്യവ്യാപകമായി പരിശോധന ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട് .

Related Tags :
Similar Posts