< Back
Gulf
ഡ്രൈവിങ്; സൌദിയിലെ വനിതകള്‍ കഠിന പരിശീലനത്തില്‍ഡ്രൈവിങ്; സൌദിയിലെ വനിതകള്‍ കഠിന പരിശീലനത്തില്‍
Gulf

ഡ്രൈവിങ്; സൌദിയിലെ വനിതകള്‍ കഠിന പരിശീലനത്തില്‍

Jaisy
|
4 Jun 2018 6:26 PM IST

ജൂണ്‍ 24നാണ് വനിതകള്‍ക്ക് വാഹനവുമായി റോഡിലിറങ്ങാനാവുക

ഡ്രൈവിങിന് അനുമതി ലഭിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ സൌദിയിലെ വനിതകള്‍ കഠിന പരിശീലനത്തില്‍. രാജ്യത്തൊട്ടാകെയുള്ള വിവിധ കേന്ദ്രങ്ങള്‍ വഴിയാണ് പരിശീലനം. ജൂണ്‍ 24നാണ് വനിതകള്‍ക്ക് വാഹനവുമായി റോഡിലിറങ്ങാനാവുക.

കാത്തിരിപ്പിന് അറുതിയാവുകയാണ്. ഇനി ഒരു മാസം. അതു കഴിഞ്ഞാല്‍ ഇവര്‍‌ക്ക് വാഹനവുമായി റോഡിലിറങ്ങാം.രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് വനിതകള്‍ ഡ്രൈവിങ് പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇവര്‍ക്ക് ഘട്ടം ഘട്ടമായാണ് പരിശീലനം. വനിതകളെ ലക്ഷ്യം വെച്ച് വനിതാ ടാക്സികളും രാജ്യത്തുണ്ടാകും. ഊബറും കരീമും അടക്കമുള്ള ഓണ്‍ ലൈന്‍ ടാക്സി കമ്പനികള്‍ ഇതിനുള്ള പരിശീലനം നല്‍കും. റിയാദില്‍ വനിതകളെ ലക്ഷ്യം വെച്ചുള്ള വാഹന വിപണിയും മെക്കാനിക്കല്‍ പരിശീലനവും നടക്കുന്നുണ്ട്. ജൂണ്‍ 24ന് വനിതകള്‍ക്കുള്ള ലൈസന്‍സ് വിതരണം ചെയ്യും.

Related Tags :
Similar Posts