< Back
Gulf
മലബാര്‍ അടുക്കള കൂട്ടായ്മയുടെ കുടുംബ സംഗമവും വാര്‍ഷികവും സംഘടിപ്പിച്ചുമലബാര്‍ അടുക്കള കൂട്ടായ്മയുടെ കുടുംബ സംഗമവും വാര്‍ഷികവും സംഘടിപ്പിച്ചു
Gulf

മലബാര്‍ അടുക്കള കൂട്ടായ്മയുടെ കുടുംബ സംഗമവും വാര്‍ഷികവും സംഘടിപ്പിച്ചു

Jaisy
|
4 Jun 2018 11:39 PM IST

വാര്‍ഷികത്തിന്റെ ഭാഗമായി നൂറോളം കുടുംബിനികള്‍ പങ്കെടുത്ത പാചക മല്‍സരവും സംഘടിപ്പിച്ചു

ദമ്മാം ജുബൈലിലെ മലബാര്‍ അടുക്കള കൂട്ടായ്മയുടെ കുടുംബ സംഗമവും വാര്‍ഷികവും സംഘടിപ്പിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി നൂറോളം കുടുംബിനികള്‍ പങ്കെടുത്ത പാചക മല്‍സരവും സംഘടിപ്പിച്ചു.

ജുബൈല്‍ റോയല്‍ മലബാര്‍ റസ്‌റ്റോറന്റ് ഹാളില്‍ വെച്ചായിരുന്നു പരിപാടി. മലബാര്‍ അടുക്കള ജുബൈല്‍ ചാപ്റ്ററിന്റെ ആദ്യ പരിപാടിയായിരുന്നു കഴിഞ്ഞ ദിവസത്തെത്. സ്‌നാക്‌സ്, ഡെസേര്‍ട്ട് എന്നീ ഇനങ്ങളിലായിരുന്നു പാചക മല്‍സരം നടന്നത്. സ്‌നാക്‌സ് വിഭാഗത്തില്‍ ഫാത്തിമ ഷഹ്ന ഒന്നാം സ്ഥാനവും ഡോ. മാരിയത്ത്, രഹന എന്നീവര്‍ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. ഡെസേര്‍ട്ട് വിഭാഗത്തില്‍ നിഷ്മ അന്‍ഹ ഒന്നാം സ്ഥാനവും ഷമീന രണ്ടാം സ്ഥാനത്തിനും നജ്മുന്നിസ മൂന്നാം സ്ഥാനത്തിനും അര്‍ഹയായി. വിജയികള്‍ക്ക് ഗോള്‍ഡ് കോയിന്‍ സമ്മാനമായി നല്‍കും. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ഫായിസാ അശ്രഫ്, ജുബി ഹബീബ്, സുല്‍ഫത്ത് സുല്‍ത്താന്‍, ഷഹല റിയാസ്, റുമാന ജുബൈരിയ, ആയിശാ ലത്തീഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Tags :
Similar Posts