ഉപരോധത്തിനെതിരെ ഖത്തര്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ സമീപിക്കുംഉപരോധത്തിനെതിരെ ഖത്തര്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ സമീപിക്കും
|ഖത്തറിനെതിരെയും ഖത്തര്‍ പൗരന്മാര്ക്കെതിരെയും ഉപരോധ രാജ്യങ്ങള്‍ സ്വീകരിച്ച നടപടിക്കെതിരെ യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ സമീപിക്കാന്‍ ആലോചിക്കുന്നതായി ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി ചെയര്മാന് ഡോക്ടര്‍ അലി സുമൈഖ് അല്‍മറി.
ഖത്തറിനെതിരെയും ഖത്തര്‍ പൗരന്മാര്ക്കെതിരെയും ഉപരോധ രാജ്യങ്ങള്‍ സ്വീകരിച്ച നടപടിക്കെതിരെ യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ സമീപിക്കാന്‍ ആലോചിക്കുന്നതായി ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി ചെയര്മാന് ഡോക്ടര്‍ അലി സുമൈഖ് അല്‍മറി. ഉപരോധ രാജ്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
നാല് മാസത്തിലധികമായി ഖത്തറിനുമേല്‍ തുടര്‍ന്നു വരുന്ന ഉപരോധം പൗരന്മാരുടെ കുടുംബ ബന്ധങ്ങളെയും ബിസിനസ് സംരംഭങ്ങളെയും വരെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി ഐക്യരാഷ്ട്ര സഭ സുരക്ഷ കൗണ്‍സിലിനെ സമീപിക്കുന്ന കാര്യം ആലോചിക്കുന്നതെന്ന് സമിതി ചെയര്‍മാര്‍ ഡോക്ടര്‍ അലി സുമൈഖ് അല്‍ മറി പറഞ്ഞു. ഉപരോധ രാജ്യങ്ങൾ രാജ്യത്തിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധം കാരണമായി നിരവധി മനിഷ്യവകാശ ധ്വംസനങ്ങളാണ് നടന്ന് വരുന്നത്. ആയിരക്കണക്കിന് പരാതികളാണ് ഇത് സംബന്ധിച്ച് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഖത്തരീ പൗരൻമാരുടെ നിരവധി പദ്ധതികൾ ഈ രാജ്യങ്ങളിൽ ഉണ്ട്. ഇവ പൂട്ടപ്പെടുകയോ നിരന്തരമായി തടസ്സങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയോ ചെയ്ത് കൊണ്ടിരിക്കുന്നു. കുടുംബ ബന്ധങ്ങളെ പോലും വലിയ തോതിൽ ഉപരോധം ബാധിച്ചതായും സമിതി ചെയർമാൻ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ഉപരോധ രാജ്യങ്ങൾക്കെതിരെ അന്താരാഷ്ട്ര കോടതിയിൽ കേസ് ഫയൽ ചെയ്യാനുള്ള ശ്രമം ആരംഭിച്ചു. സ്പെയിൻ തലസ്ഥാനമായ മഡ്രീഡിൽ അന്താരാഷ്ട്ര മീഡിയ ക്ലബ്ബിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ഖത്തർ മനുഷ്യാവകാശ ചെയർമാൻ ഇക്കാര്യം വ്യക്തമാക്കിയത്.