< Back
Gulf
മീഡിയവണ്‍ പതിനാലാംരാവ് മാപ്പിളപ്പാട്ട് ഷോ ഇന്ന് വൈകിട്ട് ഖത്തറില്‍മീഡിയവണ്‍ പതിനാലാംരാവ് മാപ്പിളപ്പാട്ട് ഷോ ഇന്ന് വൈകിട്ട് ഖത്തറില്‍
Gulf

മീഡിയവണ്‍ പതിനാലാംരാവ് മാപ്പിളപ്പാട്ട് ഷോ ഇന്ന് വൈകിട്ട് ഖത്തറില്‍

Jaisy
|
18 Jun 2018 2:45 AM IST

ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വേദിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മീഡിയവണ്‍ പതിനാലാംരാവ് മാപ്പിളപ്പാട്ട് ഷോ ഇന്ന് വൈകിട്ട് ഖത്തറില്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പുതുമയാര്‍ന്ന അവതരണം കൊണ്ട് ശ്രദ്ധേയമാകുന്നതായിരിക്കും ഷോ. പരിപാടിയില്‍ പ്രമുഖ ഖത്തരി ഗായകൻ അലി അബ്ദുസ്സത്താർ പങ്കെടുക്കും.

പതിവു മാപ്പിളപ്പാട്ടു ഷോകളില്‍ നിന്ന് ഏറെ പുതുമകളോടെയും സാങ്കേതികത്തികവോടെയുമാണ് മീഡിയവണ്‍ ഖത്തര്‍ മലയാളികള്‍ക്കായി ഒരുക്കുന്ന പതിനാലാം രാവ് ഷോയെന്ന് ഡയറക്ടര്‍ ജ്യോതി വെള്ളല്ലൂര്‍ പറഞ്ഞു. ഇന്ന് വൈകിട്ട് 7 മണിക്ക് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലരങ്ങേറുന്ന വ്യത്യസ്തമായ കലാവിഷ്‌കാരം മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കും.

ഗായകരായ കെ.ജി മാര്‍ക്കോസും വിളയില്‍ ഫസീലയും അഫ്‌സല്‍ രഹന തുടങ്ങിയവരും നേരത്തെ തന്നെ ദോഹയിലെത്തി . പരിപാടിയുടെ റിഹേഴ്‌സല്‍ പുരോഗമിക്കുകയാണ്. വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ ആദ്യ മാപ്പിളപ്പാട്ട് ഷോയെന്ന പ്രത്യേകതയും പതിനാലാം രാവിനുണ്ട് .സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ ഉമ്മമാരിലൂടെ മാപ്പിളപ്പാട്ടിന്റെ സമ്പന്ന ചരിത്രം അരങ്ങിലെത്തിക്കുന്ന ഇങ്ങനെയൊരു ഷോ ആദ്യമാണെന്ന് കെ .ജി മാര്‍ക്കോസ് പറഞ്ഞു . ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ലക്ഷ്വറി ഹാളിലെ മുഴുവന്‍ സീറ്റുകള്‍ ദോഹയില്‍ ആസ്വാദകര്‍ ഉറപ്പുവരുത്തി കഴിഞ്ഞിട്ടുണ്ട് . കോഴിക്കോട്ടെ പ്രശസ്തമായ എസ് ബാന്റ് ട്രൂപ്പാണ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്.

.

Similar Posts