< Back
Gulf
സ്വപ്നം പുലരാന്‍ ഇനി നാലുനാളുകള്‍ മാത്രം; റോഡ് കീഴടക്കാനൊരുങ്ങി സൌദി സ്ത്രീകള്‍ 
Gulf

സ്വപ്നം പുലരാന്‍ ഇനി നാലുനാളുകള്‍ മാത്രം; റോഡ് കീഴടക്കാനൊരുങ്ങി സൌദി സ്ത്രീകള്‍ 

Web Desk
|
20 Jun 2018 7:40 AM IST

ജൂണ്‍ 24ന് മുന്നോടിയായി വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ട്രാഫിക് വിഭാഗവും

കഥ മാറാന്‍ ബാക്കി നാല് ദിനം. പരിശീലനം അന്തിമ ഘട്ടത്തിലാണ്.... അരാംകോയിലെ കാഴ്ചയാണിത്.

വനിതകള്‍ വാഹനം നിരത്തിലിറക്കാന്‍ നാല് ദിനം ബാക്കി നില്‍ക്കെ തീവ്ര പരിശീലനത്തിലാണ് സൌദി വനിതകള്‍. ദമ്മാമിലെ അരാംകോ കോമ്പൌണ്ടില്‍ സാങ്കേതിക പരിശീലനവും നല്‍കുന്നുണ്ട്. നൂറുകണക്കിന് പേരാണ് ഇതിനകം പരിശീലനത്തിന് കാത്തിരിക്കുന്നത്.

വാഹന പരിശീലനത്തിനൊപ്പം സാങ്കേതിക പരിശീലനവും നല്‍കാനാളുണ്ട്. വനിതകള്‍ക്ക് വനിതകളുടെ പരിശീലനം. ഒപ്പം അത്യവശ്യ ഘട്ടങ്ങളില്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങളും പകരുന്നു. സ്വപ്നം പുലരുന്ന സന്തോഷത്തിലാണ് ഭൂരിഭാഗം പേരും. ഘട്ടം ഘട്ടമായുള്ള പരിശീലനത്തില്‍ നിരവധി പേരുണ്ട് കാത്തിരിപ്പ് പട്ടികയില്‍. ജൂണ്‍ 24ന് മുന്നോടിയായി ട്രാഫിക് വിഭാഗവും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Related Tags :
Similar Posts