< Back
Gulf
വിദേശികളെ ജോലിക്കെടുക്കുന്നതിന്​ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം നീട്ടാൻ ഒമാന്റെ തീരുമാനം
Gulf

വിദേശികളെ ജോലിക്കെടുക്കുന്നതിന്​ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം നീട്ടാൻ ഒമാന്റെ തീരുമാനം

Web Desk
|
25 Jun 2018 11:57 AM IST

ജൂലൈ 30​ മുതൽ ആറുമാസ കാലയളവിലേക്ക്​ കൂടി വിലക്ക്​ നീട്ടുമെന്ന്​ മാനവ വിഭവ ശേഷി മന്ത്രാലയം പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവിൽ പറയുന്നു

87 തസ്തികകളിൽ വിദേശികളെ ജോലിക്കെടുക്കുന്നതിന്
ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം നീട്ടാൻ ഒമാൻ തീരുമാനിച്ചു. ജൂലൈ 30
മുതൽ ആറുമാസ കാലയളവിലേക്ക്
കൂടി വിലക്ക്
നീട്ടുമെന്ന്
മാനവ വിഭവ ശേഷി മന്ത്രാലയം പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവിൽ പറയുന്നു.

സ്വകാര്യ മേഖലയിലെ പത്ത്
വിഭാഗങ്ങളിലായുള്ള തസ്തികകൾക്കാണ്
വിസാ വിലക്ക്
ബാധകം. സ്വദേശികൾക്ക്
കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതിന്റെയും തൊഴിൽ മാർക്കറ്റ്
ക്രമപ്പെടുത്തുന്നതിന്റെയും ഭാഗമായി കഴിഞ്ഞ ജനുവരി 28നാണ്
വിസാ വിലക്ക്
ആദ്യമായി ഏർപ്പെടുത്തിയത്
. ആറു മാസത്തെ വിലക്കിന്റെ കാലാവധി ജൂലൈ മുപ്പതിനാണ്
അവസാനിക്കുന്നത്
. ഇതാണ്
ആറുമാസത്തേക്ക്
കൂടി നീട്ടിയത്
. ഐ.ടി, അക്കൗണ്ടിങ്
ആന്റ്
ഫൈനാൻസ്
, മാർക്കറ്റിങ് ആന്റ്
സെയിൽസ്
, അഡ്
മിനിസ്
ട്രേഷൻ ആൻറ്
എച്ച്
.ആർ, ഇൻഷൂറൻസ്
, ഇൻഫർമേഷൻ/മീഡിയ
, മെഡിക്കൽ, എയർപോർട്ട്
, എഞ്ചിനീയറിങ്
, ടെക്
നികൽ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ തസ്
തികകളിൽ ഇനി 2019 ജനുവരി അവസാനം വരെ പുതിയ വിസ ലഭിക്കില്ല. നിലവിൽ ജോലി ചെയ്യുന്നവർക്ക്
വിസ പുതുക്കാൻ തടസങ്ങൾ ഉണ്ടാകില്ല.

Related Tags :
Similar Posts