< Back
Gulf

Gulf
വർഷങ്ങൾ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം മത്ര കോട്ട തുറന്നു
|27 Jun 2018 8:01 AM IST
പതിനാറാംനൂറ്റാണ്ടിൽ നിർമിച്ച ഈ കോട്ട ഒമാന്റെ ചരിത്രപ്രധാനമായ കോട്ടകളിലൊന്നാണ്. സുൽത്താൻ ഖാബൂസ് തുറമുഖവും മത്ര സൂഖുമടക്കം പ്രദേശങ്ങളുടെ മനോഹര ദൃശ്യാനുഭവം മത്ര കോട്ടക്ക് മുകളിൽ നിന്ന് ലഭ്യമാകും.
ഒമാന്റെ സാംസ്കാരിക ടൂറിസം മേഖലയിൽ സുപ്രധാന മുതൽ കൂട്ടാണ് മത്ര കോട്ട. വർഷങ്ങൾ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം തുറന്ന മത്ര കോട്ട സന്ദർശകരുടെ പ്രിയ കേന്ദ്രമാകുന്നു.
ഉയർന്ന മലമുകളിൽ സ്ഥിതി ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണീയത. പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച ഈ കോട്ട ഒമാന്റെ ചരിത്രപ്രധാനമായ കോട്ടകളിലൊന്നാണ്. രാജ്യത്തിന്റെ ഏറെ തന്ത്രപ്രധാനമായ മേഖലയിലാണ് നിർമിച്ചിരിക്കുന്നത്.
ഇവിടത്തെ ടവറുകളിൽ നിന്ന് മസ്കത്തിലെ നീണ്ട കടൽതീരവും കടലും നിരീക്ഷിക്കാനാവും. സുൽത്താൻ ഖാബൂസ് തുറമുഖവും മത്ര സൂഖുമടക്കം പ്രദേശങ്ങളുടെ മനോഹര ദൃശ്യാനുഭവം മത്ര കോട്ടക്ക് മുകളിൽ നിന്ന് ലഭ്യമാകും. ആദ്യഘട്ട നവീകരണം മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ കോട്ടക്ക് സമീപപ്രദേശങ്ങളിലും വികസന പദ്ധതികൾ നടപ്പാക്കും.