< Back
Gulf
കുവൈത്തിൽ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു
Gulf

കുവൈത്തിൽ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു

Web Desk
|
3 July 2018 8:10 AM IST

പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്

കുവൈത്തിൽ കുറ്റകൃത്യങ്ങളുടെ തോത് വർധിക്കുന്നതായി റിപ്പോർട്ട്. 2018 ലെ ആദ്യ നാലുമാസത്തിനുള്ളിൽ നടന്നത് 92 കൊലപാതകശ്രമങ്ങൾ. പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തു ഒരാഴ്ച ശരാശരി ആറ് കൊലപാതക ശ്രമങ്ങൾ ഉണ്ടാകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പബ്ലിക് പ്രോസിക്യൂഷൻ പുറത്തു വിട്ടിരിക്കുന്നത്

ഈ വർഷം ആദ്യ നാലുമാസത്തിനുള്ളിൽ 1273 കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയത് . മാസത്തിൽ ശരാശരി 318 കുറ്റകൃത്യങ്ങൾ. സ്വദേശികളും വിദേശികളും ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ കണക്കാക്കാണിത്. പ്രതിദിനം ശരാശരി 10 കവർച്ചകേസുകൾ രെജിസ്റ്റർ ​ ചെയ്യപ്പെടുന്നും ​ കണക്കുകൾ സൂചിപ്പിക്കുന്നു . കാർ മോഷണം, വീട്​ കുത്തിത്തുറന്നുള്ള കവർച്ച എന്നിവയാണ്​ കൂടുതലും. വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന കേസുകളാണ്​ ​പിന്നീടുള്ളത്​. മോഷ്ടിക്കുന്ന കാറുകൾ രാജ്യത്തിന്​ പുറത്തേക്ക്​ കടത്തുന്ന മാഫിയകളും പ്രവർത്തിക്കുന്നുണ്ടെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ . ​കാറുകൾ മോഷ്ടിച്ച്​ പൊളിച്ച്​ സ്പെയർ പാർട്സുകളായി വിൽക്കുന്ന സംഘങ്ങളുമുണ്ട്​. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ബിദൂനികളാണ് മുൻ‌പന്തിയിൽ.

തൊട്ടുപിന്നാലെ ഇറാഖികളും സ്വദേശികളും സിറിയക്കാരുമാണ്. രാജ്യനിവാസികളായ വിദേശികളിൽ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഏറ്റവും പിറകിലുള്ളത്​ ഇന്ത്യക്കാരാണെന്നാണ്​ വിലയിരുത്തൽ. കുറ്റകൃത്യങ്ങൾ തടയുന്നതിനായി നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്നും ആളുകളിൽ അക്രമ വാസന വർധിക്കാനുള്ള സാഹചര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പഠന വിധേയമാക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സെന്റർ ഫോർ റിസർച്ച്​ ആൻഡ് സ്റ്റഡീസ് ശിപാർശ ചെയ്തിരുന്നു.

Related Tags :
Similar Posts