< Back
Gulf
വൈദ്യുതി ബില്‍ കൂടാതിരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി സൌദി
Gulf

വൈദ്യുതി ബില്‍ കൂടാതിരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി സൌദി

Web Desk
|
12 July 2018 10:27 AM IST

ഇത്തവണ സൌദിയിലെ താമസക്കാര്‍ക്ക് ലഭിച്ചത് കഴിഞ്ഞ മാസത്തേക്കാള്‍ ഇരട്ടി വരെയെത്തുന്ന വൈദ്യുതി ബില്ലാണ്

സബ്സിഡി എടുത്തു കളഞ്ഞതിന് ശേഷമെത്തിയ ആദ്യ വേനല്ക്കാകല വൈദ്യുതി ബില്ലു കണ്ട് ഞെട്ടിയിരുന്നു സൌദിയില്‍ സ്വദേശികളും വ്യാപാരികളും. ഇനിയും വൈദ്യുതി ബില്‍ കൂടാതിരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി സൌദി വൈദ്യുതി കമ്പനി രംഗത്തെത്തി.

ഇത്തവണ സൌദിയിലെ താമസക്കാര്‍ക്ക് ലഭിച്ചത് കഴിഞ്ഞ മാസത്തേക്കാള്‍ ഇരട്ടി വരെയെത്തുന്ന വൈദ്യുതി ബില്ലാണ്. ഒന്നിലധികം കുടുംബങ്ങളും ബാച്ചിലേഴ്സും താമസിക്കുന്ന ഫ്ലാറ്റുകളില്‍‌ രണ്ടായിരം റിയാല്‍ വരെ കടന്നു ബില്‍. റമദാനും ചൂടും ഒന്നിച്ചെത്തിയതോടെയുണ്ടായ ഉപഭോഗമാണ് ബില്‍ കൂട്ടിയത്. ഇതിന് പിന്നാലെയാണ് നിര്‍ദ്ദേശവുമായി കമ്പനി രംഗത്തെത്തിയത്. വീടുകളിലെ വൈദ്യുതി ഉപഭോഗത്തിന്റെ 70 ശതമാനവും എസി പ്രവർത്തിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. എസിയുടെ ഉള്‍ഭാഗം ക്ലീന്‍ ചെയ്യണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. തെര്‍മോസ്റ്റാറ്റ് ഇതിനൊപ്പം സ്ഥാപിക്കണം. ചൂടുകാലത്ത് റൂമിനകത്തേക്ക് കാറ്റും പൊടിയും കടക്കാതിരിക്കാന്‍ പാകത്തില്‍ വിടവുകള്‍ അടക്കണം. അല്ലാത്ത പക്ഷം എസി കൂടുതലായി പ്രവര്‍ത്തിക്കും.

വെള്ളം ചൂടാക്കാനുള്ള ഹീറ്ററുകളുടെ പ്രവര്‍ത്തനം കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ട്യൂബുകളും ലൈറ്റുകളും എല്‍ഇഡിയിലേക്ക് മാറ്റുവാനും നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്ത് ഊര്‍ജ്ജ ഉപഭോഗം കുറക്കാന്‍ ഭരണ നേതൃത്വം തീരുമാനിച്ചിരുന്നു. ഒപ്പം സാമ്പത്തിക പരിഷ്കരണ നടപടിയും വന്നു. ഈ സാഹചര്യത്തില്‍ അമിത ഊര്‍ജ്ജ ഉപഭോഗം കുറക്കാനുള്ള നിര്‍ദ്ദേശങ്ങള്‍. ചൂട് തുടരുന്ന സാഹചര്യത്തില്‍ ശ്രദ്ധയില്ലെങ്കില്‍ പ്രവാസികളും നല്ലൊരു തുക ഈയിനത്തില്‍ കാണേണ്ടി വരും.

Similar Posts