< Back
Gulf
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നാളെ മദീനയിലെത്തും
Gulf

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നാളെ മദീനയിലെത്തും

Web Desk
|
13 July 2018 11:42 AM IST

ഹാജിമാര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ സര്‍വസജ്ജമാണെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മീഡിയവണിനോട് പറ‍ഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തിന്റെ വിമാനം നാളെ മദീനയിലെത്തും. 410 യാത്രക്കാരുമായി ന്യൂഡൽഹിയിൽ നിന്നാണ് ആദ്യ വിമാനം. ഹാജിമാര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ സര്‍വ സജ്ജമാണെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മീഡിയവണിനോട് പറഞ്ഞുല.

അടുത്ത മാസം അവസാന വാരത്തിലാണ് ഹജ്ജ്. ഇതിന് മുന്നോടിയായി ആദ്യ ഹജ്ജ് സംഘത്തെയും വഹിച്ചുള്ള വിമാനം ശനിയാഴ്ച മദീനയിലെത്തും. ആദ്യ സംഘത്തില്‍ നാന്നൂറ് പേരുണ്ടാകും. ഇന്ത്യയില്‍ നിന്നും ആകെ മൊത്തം 234 സർവീസുകളാണ് മദീനയിലേക്ക്. ന്യൂഡൽഹി, ഗയ, ഗോവ, കൊൽക്കത്ത, ലക് നോ, മംഗലാപുരം, ശ്രീനഗർ, വരാണസി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങള്‍. 67,302 യാത്രക്കാരാണ് ഇതുവഴിയെത്തുക.

ജൂലൈ 29 നാണ് ജിദ്ദയിലേക്കുള്ള ആദ്യ വിമാനം. ചെന്നൈയിൽ നിന്നും. ജിദ്ദയിൽ എത്തുക മൊത്തം 209 സർവീസുകളാണ്. ഇതുവഴിയെത്തുക 61,400 ഹാജിമാർ. കേരളത്തിൽ നിന്നുള്ള ആദ്യവിമാനം ആഗസ്റ്റ് ഒന്നിന് കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കാണ്. ഹാജിമാരുടെ സേവനത്തിന് സര്വിസജ്ജമാണ് കോണ്‍സുലേറ്റെന്ന് കോണ്‍സുല്‍ ജനറല്‍ മീഡിയവണിനോട് പറഞ്ഞു. എല്ലാ വിഭാഗവും ഹജ്ജിന്റെ മെച്ചപ്പെട്ട സേവനത്തിന് തീവ്രമായി പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 16 ന് ജയ്‍പൂരിൽ നിന്നാണ് ഹജ്ജിനുള്ള അവസാന വിമാനമെത്തുക. ഹാജിമാരുടെ സേവനത്തിന് സൌദിയും മലയാളികള്‍ ഉള്‍പ്പടെയുള്ള വളണ്ടിയര്‍മാരും സേവനത്തിനുണ്ട്.

Related Tags :
Similar Posts