< Back
Gulf
കുവൈത്തില്‍ അമേരിക്കയുടെ സൈനിക ഇടത്താവളം വരുന്നു
Gulf

കുവൈത്തില്‍ അമേരിക്കയുടെ സൈനിക ഇടത്താവളം വരുന്നു

Web Desk
|
13 July 2018 11:53 AM IST

പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിൽ തമ്പടിച്ച യു.എസ്​ സൈനികർക്കും സഖ്യസേനകൾക്കും ആവശ്യമായ ലോജിസ്റ്റിക് സപ്പോർട്ട് ലഭ്യമാക്കുന്ന കാർഗോ സിറ്റിയുടെ നിർമാണമാണ് കുവൈത്തിൽ പുരോഗമിക്കുന്നത്.

കുവൈത്തിൽ അമേരിക്കൻ സൈനിക സാമഗ്രികളുടെ ഇടത്താവളമൊരുങ്ങുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിൽ തമ്പടിച്ച യു.എസ് സൈനികർക്കും സഖ്യസേനകൾക്കും ആവശ്യമായ ലോജിസ്റ്റിക് സപ്പോർട്ട് ലഭ്യമാക്കുന്ന കാർഗോ സിറ്റിയുടെ നിർമാണമാണ് കുവൈത്തിൽ പുരോഗമിക്കുന്നത്.

യു എസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 33000 മീറ്റർ ചതുരശ്ര മീറ്റർ ചുറ്റളവിലാണ് യു.എസ്
കാർഗോ സിറ്റിയുടെ പണി പുരോഗമിക്കുന്നത്. എല്ലാ ദിവസവും 24 മണിക്കൂറും എന്ന രീതിയിൽ ദ്രുതഗതിയിലാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. 32 മില്യൻ ഡോളർ ചെലവ് കണക്കാക്കിയ പദ്ധതിയുടെ ഉദ്ഘാടനം അടുത്ത നവംബറിന് മുമ്പ് ഉണ്ടാകുമെന്നാണ് സൂചന.

നിർമാണം പൂർത്തിയായാൽ പശ്ചിമേഷ്യയിൽ അമേരിക്കയുടെ ഏറ്റവും വലിയ എയർ ലോജിസ്റ്റിക് കേന്ദ്രമായിരിക്കും കുവൈത്തിലേത്. സമീപ രാജ്യങ്ങളിലെ യു.എസ് ക്യാമ്പുകളിലേക്ക് ആവശ്യമായ സൈനിക സാമഗ്രികളുടെ നീക്കമുൾപ്പെടെ കാര്യങ്ങൾക്കാകും കാർഗോ സിറ്റി വഴി നടക്കുക.

Related Tags :
Similar Posts