< Back
Gulf
ബലിപെരുന്നാളിന് കുവൈത്തില്‍ താത്ക്കാലിക അറവുശാലകള്‍
Gulf

ബലിപെരുന്നാളിന് കുവൈത്തില്‍ താത്ക്കാലിക അറവുശാലകള്‍

Web Desk
|
13 July 2018 12:10 PM IST

ബലിപെരുന്നാൾ സീസണിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിനാണ് ജമിയകളുമായി സഹകരിച്ചു താത്കാലിക അറവു ശാലകൾ പണിയാൻ അതോറിറ്റി മുൻകൈ എടുക്കുന്നത്.

കുവൈത്തിൽ ബലി പെരുന്നാളിനോട് അനുബന്ധിച്ച് താൽക്കാലിക അറവുശാലകൾ നിർമിക്കാൻ ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയും സഹകരണ സംഘം യൂണിയനും ധാരണയിലെത്തി. അനധികൃതമായി നടത്തുന്ന അറവുശാലകൾ കണ്ടെത്താൻ വിവിധ സർക്കാർ വകുപ്പുകളുമായി യോജിച്ചു നീങ്ങുമെന്ന് അതോറിറ്റി വ്യക്തമാക്കി.

പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഉപമേധാവി ഉപമേധാവവി ഡോ. അമൽ റഷ്ദാനും യൂനിയൻ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ചെയർമാൻ ഖാലിദ് അൽ ഉതൈബിയും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് താത്കാലിക അറവുശാലകൾ നിർമിക്കാൻ ധാരയായത്. ബലിപെരുന്നാൾ സീസണിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിനാണ് ജമിയകളുമായി സഹകരിച്ചു താത്കാലിക അറവു ശാലകൾ പണിയാൻ അതോറിറ്റി മുൻകൈ എടുക്കുന്നത്.

അറവുശാലകളുടെ സുരക്ഷ, ഹലാൽ സേവനങ്ങളാണെന്ന് ഉറപ്പാക്കൽ, അറവ് മാലിന്യം കൈകാര്യം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നിരീക്ഷണം നടത്തും. അനധികൃത അറവുശാലകളിൽ പരിശോധന നടത്തി പിഴയീടാക്കാൻ വിവിധ സർക്കാർ വകുപ്പുകളുമായി യോജിച്ച് നീങ്ങുമെന്നും ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി വ്യക്തമാക്കി.

അതിനിടെ രാജ്യത്തെ ഭക്ഷ്യവില്പന ശാലകളിൽ പരിശോധന ശക്തമാക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി മേധാവി അഹ്മനദ് അൽമൻഫൂഹി പറഞ്ഞു. ഭക്ഷണ സാധനങ്ങൾ വൃത്തിഹീനമായ അന്തരീക്ഷത്തിൽ സൂക്ഷിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഹവല്ലിയിലെ റെസ്റ്റോറൻറിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് വിഷബാധയുണ്ടായ സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റി നടപടി കർശനമാക്കുന്നത്.

Related Tags :
Similar Posts