< Back
Gulf
കൊടുംചൂടില്‍ ജോലി ചെയ്യിച്ചു; സൌദിയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
Gulf

കൊടുംചൂടില്‍ ജോലി ചെയ്യിച്ചു; സൌദിയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Web Desk
|
14 July 2018 7:59 AM IST

മധ്യാഹ്ന അവധി നല്‍കാത്ത കമ്പനികളുടെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

കൊടും ചൂടില്‍ ജോലി ചെയ്യിച്ചതുള്‍പ്പെയുള്ള തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് സൌദിയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്. മധ്യാഹ്ന അവധി നല്‍കാത്ത കമ്പനികളുടെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. മദീനയിലും റിയാദിലും നടന്ന പരിശോധനയില്‍ അറുപതോളം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

മദീനയിലും റിയാദിലും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങളാണ് പരിശോധന നടത്തിയത്. വിവിധ നിര്‍മാണ പദ്ധതി പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് 57 മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങൾ. മദീനയിൽ പതിനാറും റിയാദില്‍ 41 ഉം. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ മന്ത്രാലയം വിളിപ്പിച്ചു. 50 ഡിഗ്രി വരെ പിന്നിടുന്നുണ്ട് രാജ്യത്തിന്റെ ചില പ്രവിശ്യകളില്‍ ചൂട്. പുറം ജോലിക്കാര്‍ക്കുള്ള നിയന്ത്രണം ലംഘിച്ചതിന് ഇതിനകം ഇരുന്നൂറോളം കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സൂര്യന് താഴെ ജോലി ചെയ്യുന്നവര്‍ക്ക് നിയന്ത്രണം പ്രാബല്യത്തിലാണ്. 12 മുതല്‍ 3 മണി വരെയാണ് ഉച്ചജോലിയില്‍ നിയന്ത്രണം. സെപ്തംബര്‍ 15 വരെ ഈ നിയന്ത്രണം തുടരും.

Related Tags :
Similar Posts