< Back
Gulf
ബഹ്റൈനിലെ ഇന്ത്യൻ എംബസി ഉദ്ഘാടനച്ചടങ്ങ്; പ്രമുഖ മാധ്യമങ്ങൾക്ക് ക്ഷണം ലഭിച്ചില്ല
Gulf

ബഹ്റൈനിലെ ഇന്ത്യൻ എംബസി ഉദ്ഘാടനച്ചടങ്ങ്; പ്രമുഖ മാധ്യമങ്ങൾക്ക് ക്ഷണം ലഭിച്ചില്ല

Web Desk
|
18 July 2018 8:30 AM IST

പരിപാടിയിലേക്ക് പ്രമുഖ മാധ്യമങ്ങളെ ക്ഷണിക്കാത്ത അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്

ബഹ്റൈനിൽ ഇന്ത്യൻ എംബസിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശമന്ത്രി സുഷമ സ്വരാജ് നിർവ്വഹിക്കുന്ന ചടങ്ങിൽ പ്രമുഖ മലയാള മാധ്യമങ്ങളെ അവഗണിച്ചതായി പരാതി. പരിപാടിയിലേക്ക് പ്രമുഖ മാധ്യമങ്ങളെ ക്ഷണിക്കാത്ത അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്.

ഇന്ത്യൻ എംബസിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഗൾഫ് മാധ്യമം, മീഡിയവൺ, ജയ്
ഹിന്ദ്, മലയാള മനോരമ, അമൃത,ദേശാഭിമാനി പ്രതിനിധികൾക്കാണ് ഇന്ത്യൻ എംബസി ക്ഷണപത്രം അയക്കാതിരുന്നത്. സജീവമല്ലാത്തതടക്കം ചില മാധ്യമങ്ങൾക്ക് മാത്രമാണ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. പ്രവർത്തന രംഗത്ത് സജീവമായ പല സംഘടനകൾക്കും സാമൂഹിക പ്രവർത്തകർക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചില്ല.

പ്രമുഖ മാധ്യമങ്ങളെ ഒഴിവാക്കിയ വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കൃത്യമായി മറുപടി പറയാതെ ഒഴിവ് കഴിവ് പറയുന്ന നിലപാടാണ്
എംബസി അധികൃതർ സ്വീകരിച്ചത്. തങ്ങളെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം അന്വേഷിക്കണമെന്ന്
അഭ്യർഥിച്ച് മാധ്യമ പ്രവർത്തകരിൽ ചിലർ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്
ട്വീറ്റ് ചെയ്തെങ്കിലും മന്ത്രിയുടെ പ്രതികരണം ലഭിച്ചില്ല. ബഹ്റൈനിലെ പ്രവാസികളുടെ അഭിലാഷ സാഫല്യമായി എംബസിക്ക് പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ ചടങ്ങ് കൂടുതൽ ജനകീയമാക്കാനുള്ള ശ്രമങ്ങളുണ്ടായില്ലെന്നും പരാതി ഉയർന്നു.

Similar Posts