< Back
Gulf
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനമിറങ്ങൽ; സൗദി പ്രവാസികൾ സന്തോഷത്തിൽ
Gulf

കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനമിറങ്ങൽ; സൗദി പ്രവാസികൾ സന്തോഷത്തിൽ

Web Desk
|
18 July 2018 8:55 AM IST

മൂന്നു വർഷമായി അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് അറുതിയാവുമെന്ന പ്രതീക്ഷയിലാണ് ഇവർ

കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത് കാത്തിരിക്കുന്നവരാണ് സൗദി പ്രവാസികൾ. മൂന്നു വർഷമായി അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് അറുതിയാവുമെന്ന പ്രതീക്ഷയിലാണ് ഇവർ. എന്നാൽ വാഗ്ദാനങ്ങളില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കാത്തവരും ഇവരിലുണ്ട്.

റൺവേ വികസനത്തിനായി കോഴിക്കോട് വലിയ വിമാന സർവീസുകൾ നിറുത്തിവെക്കുമ്പോൾ ഇത്ര ദുരിതം വിതക്കുമെന്നു കരുതിയിരുന്നില്ല സൌദിയിലെ പ്രവാസികള്‍. റൺവേ വികസനം കഴിഞ്ഞു. എന്നിട്ടും ജിദ്ദ സർവീസുകൾ പുനരാരംഭിക്കാത്തതിൽ കൂടുതൽ ദുരിതങ്ങൾ അനുഭവിക്കുന്നത് പടിഞ്ഞാറന്‍ പ്രവിശ്യക്കാരാണ്. പുതിയ വാര്‍ത്തകള്‍ സന്തോഷകരമാണിവര്‍ക്ക്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിലൊന്നും വിശ്വസിക്കാത്തവരുമുണ്ട് അനേകം പേർ. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ നടത്തുന്ന പ്രതികരണങ്ങൾ വരെ വെറും ഗിമ്മിക്കുകളാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറം ജിദ്ദയിൽ നിന്നും നേരിട്ടുള്ള വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ ഉടൻ പറന്നിറങ്ങുമെന്ന പ്രതീക്ഷയിലാണ് കക്ഷി രാഷ്ട്രീയമന്യേ ജിദ്ദ പ്രവാസികൾ.

Related Tags :
Similar Posts