< Back
Gulf
യു.എ.ഇയില്‍ പൊതുമാപ്പ്; ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ മുന്നൊരുക്കം ആരംഭിച്ചു
Gulf

യു.എ.ഇയില്‍ പൊതുമാപ്പ്; ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ മുന്നൊരുക്കം ആരംഭിച്ചു

Web Desk
|
18 July 2018 10:28 AM IST

യു.എ.ഇ എമിഗ്രേഷൻ അധികൃതരുമായി ഇന്ത്യൻ കോൺസുലേറ്റ്​ പ്രതിനിധികൾ ചർച്ച നടത്തി

അടുത്ത മാസം ഒന്നു മുതൽ യു.എ.ഇയിൽ പൊതുമാപ്പ്
ആരംഭിക്കാനിരിക്കെ, ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ മുന്നൊരുക്കം ആരംഭിച്ചു. യു.എ.ഇ എമിഗ്രേഷൻ അധികൃതരുമായി ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ ചർച്ച നടത്തി.

ആഗസ്ത് ഒന്നു മുതൽ മൂന്നു മാസക്കാലമാണ് യു.എ.ഇയിൽ പൊതുമാപ്പ്
പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന്
ഇന്ത്യക്കാർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുമെന്നാണ്
വിലയിരുത്തൽ. അനധികൃതമായി രാജ്യത്തു തങ്ങുന്ന ഇന്ത്യക്കാർക്ക്
പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവ്
ദീപ്സിങ് സൂരി അറിയിച്ചു.

മുൻ പൊതുമാപ്പ് ഘട്ടങ്ങളിൽ ആവശ്യമായ സഹായ സഹകരണം നൽകിയ ഇന്ത്യൻ കൂട്ടായ്മകളുടെ പൂർണ സഹകരണം ഇക്കുറിയും തേടുമെന്നും അംബാസഡർ അറിയിച്ചു. എന്നാൽ അനധികൃതമായി എത്ര ഇന്ത്യക്കാർ യു.എ.ഇയിലുണ്ടെന്ന ചോദ്യത്തിന്
മറുപടി നൽകാൻ സാധിക്കില്ലെന്നായിരുന്നു അംബാഡഡറുടെ പ്രതികരണം.

Related Tags :
Similar Posts